Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഭൂപടമുണ്ടാക്കി തോൽപ്പിക്കാൻ പറ്റില്ല ; നേപ്പാളിനെതിരെ പൊരുതാൻ നേപ്പാളി സൈനികരെ തന്നെ ഇറക്കും ഇന്ത്യ

ഡൽഹി : ചൈനയുടെ രഹസ്യ പിന്തുണയോടെ ഇന്ത്യയ്ക്കെതിരെ നീങ്ങുന്ന നേപ്പാളിനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് സ്വന്തമായി നേപ്പാളി പട തന്നെയുണ്ട്.

ഉത്തരാഖണ്ഡിന്റെ ഭാഗമായ ലിംപിയാധുര, കാലാപാനി, ലിപുലെഖ് തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള ഭൂപടത്തിന് നേപ്പാൾ പാർലമെന്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇരു രാഷ്ട്രങ്ങളും തമ്മിൽ ചരിത്രാതീത കാലം മുതൽ തുടങ്ങിയ ബന്ധത്തിൽ വിള്ളൽ വീണ ദിവസം ഇന്ത്യയിൽ നടന്ന ഒരു ചടങ്ങ് ദേശീയ മാദ്ധ്യമങ്ങളിലടക്കം വാർത്തയായി. മൂന്ന് നേപ്പാൾ കേഡറ്റുകൾ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ വാർത്തയായിരുന്നു അത്.

നേപ്പാളിലെ ധീരൻമാർക്ക് ഇന്ത്യയെ സേവിക്കുവാനുള്ള അവസരം സൈന്യം നൽകുന്നുണ്ട്. ഇതിനായി ഗൂർഖാ റെജിമെന്റ് എന്ന പ്രത്യേക വിഭാഗം പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് .ഓഫീസർമാരായ മൂന്നു നേപ്പാളി കേഡറ്റുകളിൽ സൂരജ് റായി എന്ന നേപ്പാൾ സ്വദേശി കഴിഞ്ഞ ഏഴു വർഷമായി ഗൂർഖാ റെജിമെന്റിൽ സേവനം അനുഷ്ഠിക്കുകയാണ്. പിതാവും മുത്തച്ഛനും ഗൂർഖാ റെജിമെന്റിൽ സൈനികരായി സേവനം അനുഷ്ഠിച്ചവരാണ്.

സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യയും നേപ്പാളും തമ്മിലുണ്ടാക്കിയ സമാധാന കരാർ പ്രകാരം ഏതൊരു ഇന്ത്യക്കാരനും നേപ്പാളിൽ സ്ഥിരതാമസമാക്കാനും ഏത് ജോലിയും ചെയ്യാനും കഴിയും തിരിച്ചും ഇതുപോലെ നേപ്പാളിലുള്ളവർക്കും ചെയ്യാം. ഈ കരാർ പ്രകാരമാണ് നേപ്പാളിലെ ജനങ്ങൾ ഇന്ത്യൻ സേനയിൽ ജവാനും ഉദ്യോഗസ്ഥരും ആകുന്നത്.

നൂറുകണക്കിന് നേപ്പാളി യുവാക്കളാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ കൊതിക്കുന്നത്. അവരുടെ കുടുംബത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ നിരവധിപേരുണ്ട് എന്നതാണ് അതിന് കാരണം.