Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ചെന്നൈയിൽ കോവിഡ് സ്ഥിരീകരിച്ച 277 പേരെ കാണാനില്ല ; ആശങ്കയോടെ ജനങ്ങൾ

ചെന്നൈ ; കോവിഡ് ദിനം പ്രതി പടര്‍ന്നു പിടിക്കുന്ന ചെന്നൈ നഗരത്തില്‍ രോഗം സ്ഥിരീകരിച്ച 277 പേരെ കാണാനില്ല. ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ കോര്‍പ്പറേഷന്‍ പൊലീസിന്റെ സഹായം തേടി.

പരിശോധന സമയത്ത് തെറ്റായ വിവരം നല്‍കിയതിനെ തുടർന്നാണ് ഇവരെ കണ്ടെത്താനാകാത്തതെന്ന് സൂചനയുണ്ടെങ്കിലും ഇളവുകൾ നില നിൽക്കുന്നതിനാൽ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കടന്നിട്ടുണ്ടോയെന്ന സംശയവും നിലനിൽക്കുന്നു.

അതിനിടെ മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെക്രട്ടേറിയേറ്റിലെ മീഡിയ റൂം അടച്ചു. ചെന്നൈയില്‍ സ്വീകരിക്കേണ്ട രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യവിദഗ്ധ സമതിയുമായി ചര്‍ച്ച തുടരുകയാണ്.