Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ലോകരാജ്യങ്ങൾ വിറച്ചപ്പോൾ കോവിഡിനെ പിന്തുടർന്ന് , പിടിച്ചു കെട്ടിയ ധാരാവി

ധാരാവി എന്ന ചേരി പ്രദേശത്തെ ഭയത്തോടും ,അൽപ്പം പുച്ഛത്തോടും മാത്രം കണ്ടവർ അറിയുക ലോകരാജ്യങ്ങൾ പോലും ഭയന്ന കൊറോണ വൈറസിനു പിന്നാലെ അതിനെ പിന്തുടർന്നവരാണിവർ , പിടിച്ചുകെട്ടിയവരാണിവർ.

മേയ് മാസത്തിനുശേഷം പുതിയ രോഗബാധിതരുടെ എണ്ണം നാലിരട്ടിയായി വർധിച്ച രാജ്യത്തെ മറ്റു ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇവിടുത്തെ കണക്കുകൾ.കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ധാരാവി നിവാസികളിൽ 51% പേരും സുഖം പ്രാപിച്ചു. മേയ് തുടക്കത്തിൽ പുതിയ കേസുകൾ ഒരു ദിവസം ശരാശരി 60 ആയിരുന്നെങ്കിൽ പിന്നീട് 20 ആയി കുറഞ്ഞു.പുതിയ കേസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. പകുതിയിലധികം രോഗികൾ രോഗമുക്തരായി. ഈ മാസം മരണങ്ങളുടെ എണ്ണവും കുറഞ്ഞു.

കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതുവരെ കാത്തിരിക്കുന്നതിനു പകരം വൈറസിനെ പിന്തുടരുക എന്നതായിരുന്നു ഇവർ സ്വീകരിച്ച ഏക പോംവഴി.ഒരാൾക്ക് സുഖമില്ലെന്ന് കണ്ടാൽ അയാളെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലേക്കു മാറ്റും.

ഏപ്രിൽ മുതൽ തന്നെ ചേരിനിവാസികളുടെ ശരീര താപനില പരിശോധിച്ചു തുടങ്ങിയിരുന്നു. ഇതിനായി ഉദ്യോഗസ്ഥർ 47,500 ഓളം വീടുകൾ കയറിയിറങ്ങി. 700,000 ഓളം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. പനി ക്ലിനിക്കുകൾ സജ്ജീകരിച്ചു. രോഗലക്ഷണമുള്ളവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.

മരണനിരക്ക് കുറയ്ക്കുന്നതിനും രോഗമുക്തരായവരുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും ഈ തന്ത്രം സഹായിച്ചിട്ടുണ്ട്.കർശനമായ ലോക്ഡൗണും പരിശോധനയും ധാരാവിയുടെ വിജയ തന്ത്രത്തിന്റെ ഭാഗമായിരുന്നു.

തുടക്കത്തിൽ കോവിഡ് ലക്ഷണമുള്ളവരുടെ എണ്ണം ഉയർന്നതിൽ ഉദ്യോഗസ്ഥർ ആശങ്കാകുലരായിരുന്നു. മരണങ്ങൾ പരിമിതപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. അതിൽ വിജയിക്കുകയും ചെയ്തു.100 ചതുരശ്രയടി കുടിലിൽ ഏഴ് പേരുള്ള ഒരു കുടുംബം വീതം ഒരു ദശലക്ഷം ആളുകൾ താമസിക്കുന്ന സ്ഥലം. വൃത്തിയുള്ള ശുചിമുറികളോ , ആവശ്യത്തിനു ക്വാറന്റീൻ കേന്ദ്രങ്ങളോ ഉണ്ടായിരുന്നില്ല . എന്നിരുന്നാലും ആരോഗ്യ പ്രവർത്തകരിൽ അവർ അർപ്പിച്ച വിശ്വാസം അതാണ് കോവിഡിനെ പിടിച്ചുകെട്ടാൻ കരുത്തായത്.