Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

വിട്ടയ്ക്കും മുൻപ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ മർദ്ദിച്ചതായി പരാതി ; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി. ഉദ്യോഗസ്ഥരെ കാണാതായ സംഭവത്തില്‍ നേരത്തെ പാകിസ്ഥാന്‍ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്.

തിങ്കളാഴ്ച രാവിലെ മുതലാണ് ഇന്ത്യന്‍ ഹൈകമ്മീഷനിലെ രണ്ട് ജീവനക്കാരെ കാണാതായത്. ജീവനക്കാരെ കാണാതായി ഏഴുമണിക്കൂറിനു ശേഷമാണ് ഇരുവരെയും വാഹനാപകടക്കേസില്‍ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ പ്രതികരിച്ചത്.

ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഒരു വാഹനം അപകടത്തില്‍പ്പെട്ടുവെന്നും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടിയെന്നും പാക് വാര്‍ത്താചാനലായ സമാ ടിവിയാണ് റിപ്പോർട്ട് ചെയ്തത്. പാക് രഹസ്യാന്വേഷണ വിഭാഗമാണ് നയതന്ത്ര ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത്. റോഡിലെ ട്രാഫിക് നിയമം ലംഘിച്ചെന്ന വ്യാജേനയാണ് പിടിച്ചത്. .

അതെ സമയം പൊതുസ്ഥലത്ത് വച്ച് തട്ടിക്കൊണ്ടുപോയെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇരുവരേയും മര്‍ദ്ദിച്ചതായും പാകിസ്ഥാനെതിരെ ആരോപണമുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്