Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കൃഷി തുടങ്ങാൻ താല്പര്യമുണ്ടോ ? പരിശീലനം മുതൽ വായ്പ വരെ നൽകാൻ കൃഷി വകുപ്പ്

കോവിഡ് – 19 ന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ സ്വയം പര്യാപ്ത ലക്ഷ്യമിട്ട് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കൃഷി വകുപ്പ് സാങ്കേതിക സഹായങ്ങൾ നല്‍കുന്നു.

യുവാക്കള്‍, വിദേശത്തുനിന്നും മടങ്ങിയെത്തിവര്‍, കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍ തുടങ്ങി താല്‍പര്യമുളളവരെ കാര്‍ഷിക സംരംഭങ്ങളിലേയ്ക്ക് കൈപിടിച്ചു കൊണ്ടുവരാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുളള പരിശീലനം, ബാങ്കുകള്‍ വഴിയുളള വായ്പ ലഭ്യമാക്കുന്നതിനുളള സഹായം, വിപണന സൗകര്യങ്ങളൊരുക്കുന്നതിനുളള സാങ്കേതിക സഹായം ഉറപ്പാക്കല്‍ തുടങ്ങിയവയും കൃഷി വകുപ്പ് ഈ പദ്ധതിയിലൂടെ നൽകും

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്കും ഈ സംവിധാനത്തിന്‍റെ ഭാഗമാകാം. താല്‍പര്യമുളളവര്‍ www.sfackerala.orgഎന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800-425- 1661 എന്ന നമ്പരില്‍ ബന്ധപ്പെടുക.