Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഈറ്റയിലും മുളയിലും ഓഫീസ് സ്‌റ്റേഷനറി ഉത്പന്നങ്ങള്‍ പുറത്തിറക്കി ബാംബൂ കോര്‍പറേഷന്‍

തിരുവനന്തപുരം: സംസ്ഥാന ബാംബൂ കോര്‍പറേഷന്‍ ഈറ്റയിലും മുളയിലും നിര്‍മിച്ച ഓഫീസ് സ്‌റ്റേഷനറി ഉത്പന്നങ്ങള്‍ പുറത്തിറക്കി. ഫയല്‍പാഡ്, ഫയല്‍ ട്രേ, പെന്‍ സ്റ്റാന്‍ഡ്, വേസ്റ്റ്ബിന്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ നിര്‍മിക്കുന്നത്.

ഒരു മാസത്തില്‍ 500 കോംബോ പാക്കറ്റുകളാണ് ഉത്പാദിപ്പിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. ഇതുവഴി ഏകദേശം 500 പേര്‍ക്ക് തൊഴിലും ബാംബൂ കോര്‍പറേഷന് 1.50 കോടി രൂപ വാര്‍ഷിക വരുമാനവും ലഭിക്കും.

1500 ഏക്കര്‍ സ്ഥലത്ത് മുള വച്ചുപിടിപ്പിക്കാനും ബാംബൂ കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആറളത്ത് മുള വച്ചു പിടിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. പതിനായിരം പനമ്പ് നെയ്ത്ത് കുടുംബങ്ങളും ആയിരം ഈറ്റ വെട്ട് തൊഴിലാളികളും 500 മറ്റു തൊഴിലാളികളുമാണ് കോര്‍പറേഷനെ ആശ്രയിച്ചു കഴിയുന്നത്.

ഈറ്റ-മുള ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനം വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും മൂള ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മേഖലയിലെ തൊഴിലാളികള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു.