Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട് ; ഇന്ത്യ ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്ന് ചൈന

ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട നടപടിയിൽ ഇന്ത്യ ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്ന് ചൈന . ഇന്ത്യ തങ്ങളെ ആക്രമിച്ചുവെന്ന ആരോപണവും ചൈന ഉയർത്തി . ഇന്ത്യന്‍ സൈനികര്‍ തങ്ങളെ അതിര്‍ത്തി കടന്ന് ആക്രമിച്ചു . രണ്ടുതവണ അതിര്‍ത്തി ലംഘിച്ചു. ഏകപക്ഷീയ നടപടി എടുത്ത് പ്രകോപനമുണ്ടാക്കരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

അക്രമത്തിനെ കുറിച്ച് അറിയില്ലെന്ന് കൈമലര്‍ത്തിയാണ് ആദ്യം ചൈന രംഗത്തെത്തിയത്. സൈനികര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

സംഘർഷ പരിഹാരങ്ങൾക്കായുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് ലഡാഖിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനയുടെ അക്രമം. ഇന്ത്യന്‍ കേണലിനും രണ്ട് ജവാന്മാർക്കും വീരമൃത്യൂ.ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ 1975നുശേഷം സൈനികരുടെ മരണം ഇതാദ്യമാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണൽ. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ചൈനീസ് സൈനികരും കൊല്ലപ്പെട്ടന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ചര്‍ച്ച പുരോഗമിക്കുകയാണ്.