Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

അഞ്ചു ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ട് ; അതിർത്തിയിൽ പടയൊരുക്കം

ന്യൂഡൽഹി ; ചർച്ചകൾ നടക്കുന്നതിനിടെ അതിർത്തിയിൽ ആക്രമണം നടത്തിയ ചൈനയ്ക്ക് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ . ല‍ഡാക്കിൽ ഇന്ത്യ – ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 5 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനു പുറമെ 11 സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

അതിർത്തി താവളങ്ങളിൽ പടയൊരുക്കം നടക്കുന്നതായും റിപ്പോർട്ടുണ്ട്.അതിർത്തിയിലെ ഗാൽവന്‍ താഴ്‌വരയിലാണ്‌ ഇന്ത്യ – ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ കേണലുൾപ്പെടെ മൂന്നു ഇന്ത്യൻ ജവന്മാർ വീരമൃത്യു വരിച്ചിരുന്നു.

ഇന്നലെ വൈകിട്ടാണ് അതിർത്തിയിൽ സംഘർഷമുണ്ടായത്. ഇന്ന് രാവിലെ 7.30 മുതൽ അതിർത്തിയിൽ പ്രശ്നപരിഹാര ചർച്ച നടക്കുന്നു. ഇന്ത്യൻ കര, വ്യോമ സേനാ താവളങ്ങൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.