Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഇന്ത്യയുടെ തിരിച്ചടി ; ചൈനീസ് കമാൻ‌ഡിങ് ഓഫിസറും കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി ; ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ പ്രകോപനമുണ്ടാക്കിയ ചൈനീസ് സൈനികർക്കെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ചൈനീസ് കമാൻ‌ഡിങ് ഓഫിസറും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ചൈനയുടെ കമാൻഡിംഗ് ഓഫീസർ സംഘർഷത്തിൽ കൊല്ലപ്പെട്ട വിവരം അൽപ്പം മുമ്പാണ് പുറത്തുവന്നത്.ചൈനയുടെ 43 സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായാണ് വിവരം.

ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സന്നാഹങ്ങൾ ശക്തമാക്കി. പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നു. സംയുക്താസേനാ മേധാവിക്കാണ് ഏകോപന ചുമതല.

അതിർത്തി തർക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെ ചൈനീസ് സേന കരാർ ലംഘനം നടത്തുകയായിരുന്നുവെന്നു സൈന്യം പത്രക്കുറിപ്പിൽ പറയുന്നു.