Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

അതിർത്തി യുദ്ധസമാനം ; ആയുധനീക്കം ആരംഭിച്ചു , അടിയന്തര നടപടി സ്വീകരിക്കാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്യ്രം നൽകി നരേന്ദ്രമോദി

ന്യൂഡല്‍ഹി : അതിർത്തിയിൽ യുദ്ധസമാന അന്തരീക്ഷം . ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ ആയുധ വിന്യാസത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും സൈന്യം ആയുധനീക്കം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തിയില്‍ ഇന്ത്യ സന്നാഹങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. അതിർത്തിയിൽ ചൈന പ്രകോപനം തുടരുകയാണെങ്കിൽ അടിയന്തര നടപടി സ്വീകരിക്കാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് . സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്.

20 സൈനികര്‍ വീരമൃത്യു മരിച്ചതായാണ് കരസേനയുടെ ഔദ്യോഗിക സ്ഥിരീകരണം. സംഘര്‍ഷത്തെത്തുടര്‍ന്ന് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചിലര്‍ ചൈനീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഏത് തരത്തിലുള്ള സംഘര്‍ഷമാണ് ചൈനീസ് സൈന്യവുമായി ഉണ്ടായത്, സംഘര്‍ഷത്തിന്റെ കാരണമെന്താണ് തുടങ്ങിയ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉന്നത സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തും.