Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

പ്രതീക്ഷിച്ച മഴ ഇല്ല ; നെൽ കർഷകർ പ്രതിസന്ധിയിൽ

പാലക്കാട് : പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനെ തുടർന്ന് പാലക്കാട് നെൽ കർഷകർ പ്രതിസന്ധിയിൽ. ഉഴുതു മറിച്ച നിലങ്ങളിൽ കൃഷി തുടങ്ങാനാകാത്ത അവസ്ഥയാണ്.ഞാറ് പറിച്ചുനടാനോ, നിലം ഉഴാനോ കഴിയാത്ത സ്ഥിതിയാണ്. മലമ്പുഴ ഡാമിൽ നിന്നും വെള്ളം നൽകാൻ അധികൃതർ നടപടിയെടുക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

കൂടുതൽ മഴ ലഭിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഉൾപ്പെടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ മിക്ക കർഷകരും ഞാറ്റടിയാണ് തയ്യാറാക്കിയത്.

പല വയലുകളിലും വളത്തിനായി ഡെയിഞ്ച ചെടികൾ നട്ടിട്ടുണ്ട്. എന്നാൽ വെള്ളം ലഭിക്കാതായതോടെ ഡെയിഞ്ച ചെടികൾ കൂടുതൽ വലിപ്പം ആവുന്ന സ്ഥിതിയിലാണ്. വെള്ളം ലഭിക്കാൻ വൈകിയാൽ ഇവ ഉഴുതു മറിക്കുന്നതിന് ഉൾപ്പെടെ കർഷകർക്ക് കഴിയാത്ത സ്ഥിതിയാവും.

പൊടി വിത നടത്തിയപ്പോൾ അനാവശ്യമായി മലമ്പുഴ ഡാമിൽ നിന്നുo വെള്ളം കനാലിലേക്ക് തുറന്നു വിട്ട അധികൃതർ, ഇപ്പോൾ മഴ ഇല്ലാതായപ്പോൾ ഡാമിൽ നിന്നും വെള്ളം തരാനുള്ള നടപടി സ്വീകരിക്കാത്തതെന്താണെന്നും കർഷകർ ചോദിക്കുന്നു.