Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

യുദ്ധകപ്പലുകളും ,പോർവിമാനങ്ങളും അതിർത്തിയിലേയ്ക്ക് കുതിക്കുന്നു ; അടിക്കാൻ തയ്യാറായി സൈന്യം

ന്യൂഡൽഹി ; നിയന്ത്രണരേഖയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് യുദ്ധ കരുതൽശേഖരം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ സേനകൾക്കു നിർദേശം നൽകി.സൈനിക മേധാവികളുമായി നടത്തിയ ചർച്ചയിൽ കൂടുതൽ ആയുധങ്ങൾ അതിർത്തിയിലേയ്ക്ക് നീക്കാൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അനുമതി നൽകി.

മലാക്ക സ്ട്രെയ്റ്റിനു (മലേഷ്യയ്ക്കും ഇന്തൊനീഷ്യൻ ദ്വീപായ സുമാത്രയ്ക്കും ഇടയിലെ കടലിടുക്ക്) സമീപം യുദ്ധക്കപ്പലുകളും മറ്റും അടുപ്പിക്കാൻ നാവികസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല, ചൈനീസ് നീക്കത്തെ പ്രതിരോധിക്കാൻ ഇന്തോ – പസഫിക് മേഖലയിൽ എവിടെവേണമെങ്കിലും മുന്നോട്ടുപോകാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.നേരത്തേ നിലയുറപ്പിച്ച മേഖലകളിൽനിന്ന് മുന്നോട്ടുനീങ്ങാൻ വ്യോമസേനയോടും ആവശ്യപ്പെട്ടു.

യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിർദേശം. പാംഗോങ് ട്സോയെ ച്ചൊല്ലിയുള്ള കോർപ് കമാൻഡർ തല ചർച്ച ഇനി ഗൽവാനിൽനിന്നു ചൈനീസ് സൈന്യം തിരിച്ചുപോയശേഷമേ ഉണ്ടാകൂയെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്.