Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കോഴി ഫാം ; അറിയേണ്ട കാര്യങ്ങൾ ഇവയാണ്

ഫാമിംഗ് മേഖലയിൽ സ്വയം തൊഴിൽ അന്വേഷിക്കുന്ന ആരുടെ ചിന്തയിലേക്കും ആദ്യം എത്തുന്ന ഒരു മേഖലയാണ് കോഴി വളർത്തൽ (ബ്രോയിലർ, മുട്ടകോഴി). വിശദമായ പഠനശേഷം മാത്രമേ ഈ മേഖലയിലേക്ക് ആരും കടന്നു വരാവൂ.

ഈ രംഗത്തേക്ക് കടന്നു വരുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ കൊടുക്കാം

1. ആവശ്യമായ സ്ഥലം

1000 കോഴി വളര്‍ത്തണം എങ്കില്‍ ഷെഡ് മാത്രംചുരുങ്ങിയത് 1250 സ്‌ക്വയര്‍ ഫീറ്റ് ആവശ്യമാണ്. തീറ്റ സ്റ്റോക് ചെയാനുള്ള സ്റ്റോര്‍ റൂം വേറെയും , 100 കോഴിക്ക് മുകളില്‍ വളര്‍ത്താന്‍ പഞ്ചായത്ത് ലൈസന്‍സ് ആവശ്യമാണ്.നൂറു മീറ്ററിന് ചുറ്റളവില്‍ വീടുകള്‍ ഉണ്ടെങ്കില്‍ അവരുടെ സമ്മതം ആവശ്യമാണ്.

2. കറന്റ്, വാഹന സൗകര്യം

ശുദ്ധജല ലഭ്യത തുടങ്ങിയവ ഉറപ്പു വരുത്തേണ്ടതാണ്.സ്റ്റോർ റൂമിനു അടുത്ത് വരെ എത്തുന്ന രീതിയിൽ വാഹനസൗകര്യം ഒരുക്കേണ്ടതാണ്. ഇത് തീറ്റ ഇറക്കുവാനും തിരിച്ചു കോഴി/മുട്ട കയറ്റി പോവുന്നതിനും വളരെ അത്യാവശ്യം ആണ്.

3. മാർക്കറ്റിംഗ്

മാർക്കറ്റിംഗ് രംഗത്ത് വരുന്ന അറിവില്ലായ്മ, ശ്രദ്ധകുറവ് ധന നഷ്ടത്തിനും കച്ചവട പരാജയത്തിലും കലാശിക്കും.ലക്ഷങ്ങൾ മുടക്കി ഫാം കെട്ടാനും , ഹൈ ടെക് കൂട് ഫിറ്റ് ചെയ്യാനും മുതിരുന്നതിനു മുൻപ് തന്റെ ഉത്പന്നം ഒരു മാസം തനിക്ക് എത്ര മാർക്കറ്റ് ചെയ്യാൻ കഴിയും എന്ന് പരിശോധിക്കേണ്ടതാണ്. ആ കാപ്പാസിറ്റിയിൽ നിന്ന് കൊണ്ടേ ആദ്യം തുടങ്ങാവൂ.പിന്നീട് പടിപടിയായി വികസിപ്പിക്കുക.

ബ്രോയിലർ കൃഷി തുടക്കക്കാർക് നല്ലത് ഇന്റഗ്രെഷൻ രീതി ആണ്. അതാവുമ്പോൾ വിപണനത്തിനുള്ള റിസ്ക് അറിയേണ്ടതില്ല. മുട്ടകോഴി കൃഷിയിൽ തുറന്നു വിട്ടു വളർത്തുന്ന ഇനങ്ങളും ഹൈ ടെക് കേജുകളിൽ വളർത്തുന്ന ഇനങ്ങളും ഉണ്ട് .

ഗ്രാമശ്രീ , ഗ്രാമപ്രിയ, കൈരളി, ഗ്രാമലക്ഷ്മി, കരിം കോഴി, നാടൻ എന്നിവ വീട്ടുമുറ്റത്തു വളർത്താൻ പറ്റിയ നല്ല രോഗപ്രതിരോത ശേഷിയുള്ള കോഴികളാണ്.നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചു ഉരുതിരിച്ചെടുത്ത സങ്കരഇനം കോഴികളും ഇതിൽ ഉൾപ്പെടും . ഹൈ ടെക് കൂടുകളിലേക്ക് bv380, high line silver, high line brown അതുല്യ മുതലായ ഹൈ ബ്രീഡ് ഇനങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ് .

ബ്രോയിലറും ലെയറുമാണ് രണ്ടു തരത്തിലുള്ള കോഴികള്‍. ബ്രോയിലറുകള്‍ ഇറച്ചിയ്ക്കായാണ് വളര്‍ത്തുന്നത്. ലെയറുകള്‍ മുട്ട ഉത്പാദിപ്പിക്കുന്നതിനും. ഏതുതരത്തിലുള്ള കോഴികളെയാണ് നിങ്ങള്‍ക്ക് വളര്‍ത്തേണ്ടതെന്ന് ആദ്യം തീരുമാനിക്കണം.

നിങ്ങള്‍ വിവിധ മേഖലകളില്‍ താല്‍പര്യമുള്ളവരാണെങ്കില്‍ താഴെ പറയുന്ന ഏതും സ്വീകരിക്കാം.

A) ഇറച്ചി ഉത്പാദനം
B) മുട്ട ഉത്പാദനം
C) തീറ്റ ഉത്പാദനം
D) കോഴിക്കുഞ്ഞുങ്ങളുടെ ഹാച്ചറി
E) മുട്ടയും ഇറച്ചിയും പ്രോസസ് ചെയ്യുന്ന യൂണിറ്റ്

തുടക്കത്തില്‍ കുറച്ച് പക്ഷികളുമായി പൗള്‍ട്രി ഫാം തുടങ്ങാം. ബിസിനസ് വളരുന്നതിനനുസരിച്ച് കൂടുതല്‍ പക്ഷികളെ ഉള്‍പ്പെടുത്താം.താറാവ്, കാട, പ്രാവ് എന്നിവയേയും വളര്‍ത്തിനോക്കാം.

ബിസിനസിനായി തനതായ ഒരു ലോഗോ ഉണ്ടാക്കണം. മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ ലോഗോ ആണ് ഉത്പന്നത്തിന് മുകളില്‍ കാണുന്നത്. അതുപോലെ വിസിറ്റിങ്ങ് കാര്‍ഡുകളിലും വെബ്‌സൈറ്റുകളിലും ലോഗോ പതിപ്പിക്കണം.

നിങ്ങളുടെ ഉത്പന്നം ആരാണ് വാങ്ങുന്നതെന്ന ബോധമുണ്ടായിരിക്കണം. പ്രാദേശികമായി മുട്ടയും മാംസവും വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കളെ കണ്ടെത്തണം. നിങ്ങളുടെ ഫാമില്‍ നിന്ന് നേരിട്ട് ആവശ്യക്കാര്‍ക്ക് ഉത്പന്നങ്ങള്‍ നല്‍കുകയാണോ നിങ്ങള്‍ ചെയ്യുന്നതെന്ന് സ്വയം തീരുമാനമെടുക്കണം. അതുപോലെ ആവശ്യക്കാര്‍ക്ക് നിങ്ങളുടെ കൈയിലുള്ള ഉത്പന്നങ്ങളെക്കുറിച്ച് എങ്ങനെ വിവരം നല്‍കുമെന്നതിനെക്കുറിച്ചും ധാരണ ഉണ്ടാക്കണം. ഹോട്ടലുകളില്‍ നല്‍കാന്‍ തയ്യാറാണോ എന്നും ചിന്തിക്കണം.