Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

പാമ്പുപിടിത്തത്തിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: അംഗീകാരമില്ലാതെ പാമ്പിനെ പിടിച്ചാല്‍ കേസെടുക്കും

തിരുവനന്തപുരം: വനംവകുപ്പിന്റെ അംഗീകാരമില്ലാതെ പാമ്പിനെ പിടിച്ചാല്‍ കേസെടുക്കും. പാമ്പുപിടിത്തത്തിന് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമേ ഇനി പാമ്പിനെ പിടിക്കാന്‍ അനുവാദമുളളൂ. അല്ലാത്തവര്‍ക്ക് വന്യജീവി സംരക്ഷണ നിയമ പ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. പാമ്പുപിടിത്തക്കാരന്‍ തിരുവനന്തപുരം മംഗലപുരം സക്കീര്‍ ഹുസൈന്‍ ഞായറാഴ്ച നാവായിക്കുളത്ത് പാമ്പിനെ പിടിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റു മരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

ഒരാഴ്ചയ്ക്കുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും. അശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടിച്ച് അപകടത്തില്‍ പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നടപടി. പാമ്പുപിടിത്തക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ച്, ജില്ലാ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കിയ ശേഷമാണ് വനം വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.

ഇത്തരത്തില്‍ പരിശീലനം നല്‍കിയവരുടെ വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്കും പൊലീസിനും ഫയര്‍ഫോഴ്‌സിനും റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും കൈമാറും. സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ പിടിച്ച് കാട്ടില്‍ വിടണം. പാമ്പിനെ പിടിച്ചു കഴിഞ്ഞാല്‍ അവയെ അപകടകരമായ വിധത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കരുത്.