Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ടിക്ക്‌ടോക്കും , ഷെയര്‍ ഇറ്റും സുരക്ഷിതമല്ല ; ചൈനീസ് ആപ്ലിക്കേഷനുകൾ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി

ന്യൂഡല്‍ഹി : ചൈനയുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും വിവരങ്ങള്‍ വിദേശത്തേക്ക് ചോരാന്‍ സാധ്യതയുള്ളതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പട്ടികയില്‍ ചൈനീസ് ആപ്ലീക്കേഷനുകളായ ടിക്ക്‌ടോക്ക്, സൂം,യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ പോലുള്ള ആപ്ലി്‌ക്കേഷനുകളെ സംബന്ധിച്ചാണ് സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് . ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിവരശേഖരണം നടത്തുന്നത് തടയണമെന്നും ആവശ്യം ഉന്നയിച്ചു.

ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ പരിശോധിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ചൈനയുമായി ബന്ധപ്പെട്ട ഹാര്‍ഡ്‌വെയറിലോ, സോഫ്റ്റ്‌വെയറിലോ ബാക്ക്‌ഡോര്‍ സംബന്ധിച്ച കാര്യങ്ങളില്‍ ചൈന പരോക്ഷമായി ഇടപെടുന്നുവെന്നും സംഘര്‍ഷമുണ്ടായാല്‍ ആശയവിനിമയം തടസപ്പെടുത്താന്‍ ചൈനയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാകുമെന്നും വിദേശ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

അതുകൊണ്ട് തന്നെ അതിർത്തിയിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ആപ്ലിക്കേഷനുകൾ ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി ഉയർത്തിയേക്കുമെന്നും സംശയമുണ്ട്.