Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഇത് ഇന്ത്യയാണ് , ഭരിക്കുന്നത് മോദിയും ; പ്രകോപിപ്പിച്ചാൽ ആക്രമണം ശക്തം , ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി നരേന്ദ്രമോദി

ന്യൂഡൽഹി : പിറന്ന നാടിനായി ജീവൻ വെടിഞ്ഞ ധീരസൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത്. പക്ഷേ, പ്രകോപിപ്പിച്ചാൽ കനത്ത തിരിച്ചടി നൽകാൻ ഇന്ത്യ സർവസജ്ജമാണ്. അതിനു സാഹചര്യങ്ങൾ തടസ്സമാകില്ല ’ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകി.

”ചൈനയോട് ഏറ്റുമുട്ടി മരിച്ച സൈനികരെക്കുറിച്ചോർത്ത് രാജ്യം അഭിമാനം കൊള്ളുന്നു”, എന്ന് പറഞ്ഞ പ്രധാനമന്ത്രി, അവരുടെ വീരമൃത്യുവിൽ ആദരമർപ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. അതിന് ശേഷമാണ് മുഖ്യമന്ത്രിമാരുമായുള്ള യോഗം തുടങ്ങിയത്.

വെള്ളിയാഴ്ച ഇന്ത്യ – ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ മോദി സർവകക്ഷിയോഗം വീഡിയോ കോൺഫറൻസിംഗ് വഴി വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചേരുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു.