Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

യുവാവിനെ കടുവ കൊന്ന് ഭക്ഷിച്ചു: ദാരുണ സംഭവം വയനാട്ടില്‍

വയനാട്: ആദിവാസി യുവാവിനെ കടുവ ആക്രമിച്ച് കൊന്ന് ഭക്ഷിച്ചു. വയനാട് പുല്‍പ്പള്ളിയിലാണ് സംഭവം. ചൊവ്വാഴ്ച കാണാതായ ബസവന്‍കൊല്ലി കോളനിയിലെ 24 വയസ്സുള്ള ശിവകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ വയനാട് പുല്‍പ്പള്ളി കാര്യം പാതിയ്ക്കടുത്തുള്ള വനത്തില്‍ കണ്ടെത്തി.

തലയും കാല്‍പാദവും കൈപ്പത്തിയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണ്ണമായും കടുവ ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് ശിവകുമാറിനെ വനത്തിനകത്ത് കാണാതായത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതിനാല്‍ പ്രദേശത്ത് കൂടുതല്‍ പോലീസെത്തി. വയനാട്ടില്‍ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നാണ് ഇത്.

 

വാര്‍ത്ത: ഷിബു സി വി