Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ക്ഷീര കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശക്ക് വായ്പ

കോഴിക്കോട്: ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് മാടുകളുടെ പരിപാലനത്തിന് നാല് ശതമാനം പലിശക്ക് വായ്പ നല്‍കാന്‍ പദ്ധതി തയ്യാറായി. ഒരു പശുവിന് 22,000 രൂപയും കിടാവിന് 6000 രൂപയും ലഭിക്കും. രണ്ട് പശുക്കളും ഒരു കിടാവും ഉളള കര്‍ഷകര്‍ക്ക് 50000 രൂപയുടെ വായ്പക്ക് അര്‍ഹതയുണ്ടാകും.

ഒരു വര്‍ഷം കൊണ്ട് വായ്പ തിരിച്ചടക്കണം. ഓരോ മാസവും കര്‍ഷകന് അടക്കുവാന്‍ കഴിയുന്ന തുക അടക്കാം. കിടാരി, പോത്തുകുട്ടി വളര്‍ത്തുന്നവര്‍ക്കും 18000 രൂപ വീതം ലഭിക്കും. 1,60,000 രൂപ വരെ ലഭിക്കുന്നതിന് തന്‍വര്‍ഷത്തെ നികുതി ശീട്ട്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ മതിയാകും. മൂന്ന് ലക്ഷം രൂപ വരെ ലഭിക്കുന്നതിന് ഈട് നല്‍കേണ്ടിവരും. വായ്പ എടുക്കുന്ന കര്‍ഷകര്‍ക്ക് 50,000 രൂപയുടെ അപകട മരണ ഇന്‍ഷ്വൂറന്‍സ് പരിരക്ഷ ഉണ്ടായിരിക്കും.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ക്ഷീര വികസന വകുപ്പ് മുഖേന ജില്ലയില്‍ 35,000 പേര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വിതരണം സംബന്ധിച്ച യോഗത്തില്‍ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ശിവദാസ്, ക്ഷീര വികസന വകുപ്പ് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിശദീകരണം നല്‍കി. പദ്ധതി ആനൂകൂല്യം ലഭിക്കുന്നതിന് അടുത്തുളള ക്ഷീര സഹകരണ സംഘവുമായോ ബ്ലോക്ക് തല ക്ഷീര വികസന ഓഫീസുമായോ ബന്ധപ്പെട്ട് അപേക്ഷ നല്‍കാം.