Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

പേടിപ്പിക്കരുത് ചൈനേ ; ആയുധങ്ങളില്ല , യുദ്ധതന്ത്രങ്ങളുമറിയില്ല പക്ഷെ മോദി വിളിച്ചാൽ ഭാരതത്തിനായി അണി നിരക്കും അതിർത്തിയിൽ 135 കോടി ജനങ്ങൾ

ന്യൂഡൽഹി : ഇന്ത്യയുടെ ഒരു തരി മണ്ണും വിട്ടു തരില്ല എന്ന മുദ്രാവാക്യത്തോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യക്കാർ ഒന്നടങ്കം പ്രതിഷേധിച്ചത് . അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടർന്നായിരുന്നു രാജ്യമൊട്ടാകെ പ്രതിഷേധം. ഗുജറാത്തിലെ സൂറത്തിൽ ചൈനീസ് ടിവി സെറ്റുകൾ കെട്ടിടത്തിനു പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണു ജനങ്ങൾ പ്രതിഷേധിച്ചത്.

ചൈനയ്ക്കും ചൈനീസ് സൈനികർക്കുമെതിരെ മുദ്രാവാക്യവും മുഴക്കി. ഭാരത് മാതാ കീ ജയ് ഉറക്കെ വിളിച്ചായിരുന്നു ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിച്ചത്. ചൈനീസ് മൊബൈലുകളടക്കം ഉപേക്ഷിക്കാനും ആഹ്വാനം ചെയ്തു.

ആയുധങ്ങളിലും , സൈനിക ബലത്തിലും ഇന്ത്യയേക്കാൾ മുൻപിൽ ചൈന ആണെന്നായിരുന്നു അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ കത്തിച്ച പ്രതിഷേധക്കാർ പ്രധാനമന്ത്രി വിളിച്ചാൽ ഭാരതത്തിനായി അതിർത്തിയിൽ 135 കോടി ജനങ്ങളും അണി നിരക്കുമെന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു .ചൈനാവിരുദ്ധ പ്രക്ഷോഭങ്ങൾ വരുംദിവസങ്ങളിൽ രാജ്യത്ത് ശക്തമാകുമെന്നാണു റിപ്പോർട്ടുകൾ. ജമ്മുവിലും കഴിഞ്ഞദിവസം ചൈനീസ് വിരുദ്ധ പ്രതിഷേധം നടന്നിരുന്നു.