Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ചൈനയെ വളഞ്ഞിട്ടാക്രമിക്കാൻ യു എസ് ; ഭയന്ന് ചൈനീസ് സൈനികർ

ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന ചൈനയെ വളഞ്ഞിട്ടാക്രമിക്കാൻ ഒരുങ്ങി യുഎസ് . ചൈനയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് രംഗത്തെത്തിയതിൽ അസ്വസ്ഥരായി ചൈന.

പസിഫിക് സമുദ്രത്തിലാണു മൂന്നു വൻ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. യു‌എസ്‌എസ് റൊണാൾഡ് റീഗൻ, യു‌എസ്‌‌എസ് തിയോഡോർ റൂസ്‌വെൽറ്റ് എന്നിവ പടിഞ്ഞാറൻ പസിഫിക്കിലും യു‌എസ്‌എസ് നിമിറ്റ്സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തുന്നതെന്നു യുഎസ് നേവി വ്യക്തമാക്കി. ഓരോ കപ്പലിലും അറുപതിലേറെ വിമാനങ്ങളുണ്ട്.

വർഷങ്ങൾക്കു ശേഷമാണു ചൈനയ്ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പൽ യുഎസ് നാവികസേന വിന്യസിച്ചത് എന്നതും ശ്രദ്ധേയം. വിമാനവാഹി കപ്പലുകൾക്ക് പുറമെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും യുഎസ് വിന്യസിച്ചതായും റിപ്പോർട്ടുണ്ട്. കോവിഡ് ഭീതി മുതലെടുത്തു ദക്ഷിണ ചൈനാ കടലിൽ കൂടുതൽ പ്രദേശങ്ങൾ ചൈന പിടിച്ചടക്കുന്നുണ്ടെന്ന സൂചനകളെ തുടർന്നാണു യുഎസ് സേനയുടെ നീക്കമെന്നാണു വിലയിരുത്തൽ.