Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നു ; ക്ഷേത്രങ്ങള്‍ ഇന്ന് മുതല്‍ 30 വരെ വീണ്ടും അടച്ചിടും , വാവു ബലിതർപ്പണം നടത്തുന്നതിലും ആശങ്ക

തിരുവനന്തപുരം ; സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഇന്ന് മുതല്‍ 30 വരെ വീണ്ടും അടച്ചിടും . പൂജകള്‍ക്ക് മുടക്കമുണ്ടാകില്ല. പരമാവധി 10 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ നടത്താം.

ശബരിമല അടക്കം 28 ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താന്‍ ഓണ്‍ലൈന്‍ വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മറ്റ് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ അതാത് ക്ഷേത്ര ഭരണസമിതികള്‍ക്ക് തീരുമാനം എടുക്കാമെന്നും എന്‍.വാസു പറഞ്ഞു.

വരുമാനം ലക്ഷ്യമിട്ട് ക്ഷേത്രം തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ക്ഷേത്ര സംരക്ഷണ സമിതി അടക്കം എതിർപ്പ് ഉന്നയിച്ചിരുന്നു . സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം കൂടിയതിനാല്‍ ആശങ്കയും നിലനില്‍ക്കുകയാണ്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാടിന്റെ പല പ്രദേശത്തും കോവിഡ് വ്യാപനം കൂടുകയാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പല ജില്ലകളിലും ആശങ്ക നിലനില്‍ക്കുകയാണ്.

അടുത്തമാസം 20ന് നടക്കുന്ന കര്‍ക്കടക വാവുബലി സാമൂഹികാകലം പാലിച്ച് ബലിതര്‍പ്പണം എങ്ങനെ നടത്താമെന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്. ഇതിന്റെ ആദ്യഘട്ട ചര്‍ച്ച ഇന്നലെ നടന്നെങ്കിലും തീരുമാനമായില്ല.