Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ചൈനീസ് പ്രകോപനം ; ഇന്ത്യ ആവശ്യപ്പെട്ടാൽ പ്രശ്നത്തിൽ ഇടപെടുമെന്ന് റഷ്യ

ന്യൂഡൽഹി ; അതിർത്തിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് റഷ്യ. ഇന്ത്യ ആവശ്യപ്പെട്ടാല്‍ പ്രശ്‌നത്തിൽ ഇടപെടാന്‍ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവെറോവ് വ്യക്തമാക്കി.

ഇരു സഖ്യരാജ്യങ്ങളും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നതായി പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഔദ്യോഗിക വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവവികാസങ്ങള്‍ അതിശ്രദ്ധയോടെയാണ് റഷ്യ കാണുന്നത്. രണ്ടു ഭാഗത്തെയും സൈന്യത്തിന് ആള്‍നാശം ഉണ്ടായിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാനും ഭാവിയില്‍ ഇത്തരം സന്ദര്‍ഭങ്ങളൊഴിവാക്കാനുമുള്ള കഴിവുണ്ടെന്ന് നിരീക്ഷിച്ച അദേഹം ഇരുരാജ്യങ്ങളും റഷ്യയുടെ അടുത്ത സഖ്യകക്ഷികളാണെന്നും വ്യക്തമാക്കി.