Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കണ്ണന് കാണിക്കയായി കടമ്പ് പൂവിട്ടു ; മഹാരുദ്രം നടക്കാനിരിക്കെ പൂവിട്ടതിന്റെ ആശ്ചര്യത്തിൽ ജനങ്ങൾ

കുണ്ടറ : കണ്ണന് കണിയായി കടമ്പ് പൂവിട്ടു . പെരുമ്പുഴ ചിറയടി ശ്രീ മഹാദേവ ക്ഷേത്രത്തിലെ കടമ്പ് മരമാണ് പൂവിട്ടത്. ക്ഷേത്രത്തിനു പുറത്താണ് കടമ്പ് മരമുള്ളത് . എന്നാൽ പുറത്തുള്ള ഒരു ശിഖരത്തിലും പൂക്കൾ വിരിഞ്ഞിട്ടില്ല ചുറ്റമ്പലത്തിനകത്തേക്ക് തണല്‍ വിരിയ്ക്കുന്നു കൊമ്പില്‍ മാത്രമാണ് പൂക്കള്‍ വിരിഞ്ഞത് എന്നാണ് ആശ്ചര്യം .

ചിറയടി ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ അഞ്ച് വര്‍ഷമായി മഹാരുദ്രം നടന്നുവരികയാണ്. ആറാമത്തെ മഹാരുദ്രം നടക്കാനിരിക്കെയാണ് കടമ്പ് പൂവിട്ടത്.

ഹിന്ദുമതത്തിന്റെ ഭാഗമായ കടമ്പു മരവും അത്തരത്തിലൊരു ദേവപരിവേഷമുള്ള വൃക്ഷമാണ്. വൃക്ഷ ആരാധനയില്‍ കൃത്യമായ സ്ഥാനം കടമ്പു മരത്തിനുണ്ട്. പുരാതന മത-സാംസ്‌കാരിക പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് കടമ്പു മരം. ഈ മരത്തെ ശ്രീകൃഷ്ണനുമായി കോര്‍ത്തിണക്കി ദേവപ്രീതിക്കായി ആരാധിച്ചുവരുന്നു

ഗോളാകൃതിയിലാണ് കടമ്പിന്റെ പൂവ്. മരത്തിന് കദംബവൃക്ഷമെന്നും പേരുണ്ട്. മഹാഭാരത കഥയിലും ഭാഗവതത്തിലും മറ്റ് പുരാണങ്ങളിലും കടമ്പിന്റെ വിശേഷണങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. കാളിയ മര്‍ദ്ദനവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രചാരമുള്ള കഥ. യമുനാ നദിയില്‍ വസിച്ചിരുന്ന കാളിയന്‍ എന്ന സര്‍പ്പത്തിന്റെ വിഷത്താല്‍ വൃന്ദാവനത്തിലെ മരങ്ങളെല്ലാം ഉണങ്ങിക്കരിഞ്ഞു. എന്നാല്‍ തീരംതൊട്ടുനിന്ന കദംബ വൃക്ഷത്തില്‍ മാത്രം വിഷമേറ്റില്ല. പച്ചപ്പോടെ നിന്ന കദംബ വൃക്ഷത്തിന് മുകളില്‍ നിന്നാണ് കൃഷ്ണന്‍ കാളിയനെ വകവരുത്താനായി യമുനാ നദിയിലേക്ക് ചാടിയതെന്നാണ് വിശ്വാസം.

ഗരുഡന്‍ ദേവലോകത്തുനിന്ന് അമൃതുമായി വരുന്നവഴി യമുനാനദിക്കരയില്‍ നില്‍ക്കുന്ന കടമ്പ് മരത്തില്‍ വിശ്രമിക്കാനിടയായെന്നും കുറച്ച് അമൃത് മരത്തില്‍ വീണതുകൊണ്ടാണ് കാളിയന്റെ കൊടുംവിഷം മരത്തില്‍ ഏല്‍ക്കാഞ്ഞതെന്നും കഥകളുണ്ട്.

ഗോപികമാരൊത്ത് ആറ്റിന്‍കരയില്‍ ശ്രീകൃഷ്ണന്‍ ഉല്ലസിച്ചിരുന്നത് കടമ്പ് മരത്തിന്റെ തണലിലായിരുന്നു. പിരിഞ്ഞുപോയ കാമുകീകാമുകന്മാരെ ഒന്നിപ്പിക്കാന്‍ ഈ വൃക്ഷത്തിന് കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്നു.