ലോകത്തില്‍ ആകെയുള്ള ഉത്പാദനത്തില്‍ ആറാം സ്ഥാനത്താണ് ചെറുനാരങ്ങ. ഔഷധഗുണവും പോഷകഗുണവുമുള്ളതിനാല്‍ വിവിധ വിഭവങ്ങളിലും ജ്യൂസുകളിലും ചെറുനാരങ്ങ ഉപയോഗിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനാവശ്യമായ ഫ്ളവനോയിഡുകളും പൊട്ടാസ്യവും ഫോളേറ്റുകളും അടങ്ങിയ ചെറുനാരങ്ങ വീടുകളില്‍ വളര്‍ത്തി വിളവെടുക്കാവുന്നതാണ്.
എല്ലാ തരത്തിലുള്ള മണ്ണിലും വളരാനുള്ള കഴിവ് ചെറുനാരങ്ങയുടെ തൈകള്‍ക്കുണ്ട്. 5.5 നും 7.0 നും ഇടയില്‍ പി.എച്ച് മൂല്യമള്ള മണ്ണാണ് അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയുള്ളയുള്ള മണ്ണില്‍ നാലാം വര്‍ഷം മുതല്‍ ചെറുനാരങ്ങ കായ്ച്ചു തുടങ്ങും. 15 മുതല്‍ 20 വര്‍ഷം വരെ വിളവെടുക്കാം. 20 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള കാലാവസ്ഥയാണ് ആവശ്യം.
ചെറുനാരങ്ങയുടെ വിത്തുതൈകളാണ് സാധാരണയായി നടാനുപയോഗിക്കുന്നത്. ഒട്ടിച്ചും പതിവച്ചും തൈകളുണ്ടാക്കാമെങ്കിലും അവയ്ക്ക് പ്രചാരം കുറവാണ്. തൈകള്‍ക്ക് തള്ളമരത്തിന്റെ ഗുണങ്ങളുണ്ടാകും. നേരത്തേ കായ്ക്കുകയും നല്ല വിളവു തരികയും ചെയ്യും. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണ്. നല്ലവണ്ണം വിളഞ്ഞു പഴുത്ത കായയില്‍ നിന്നു വേണം വിത്തെടുക്കാന്‍. വെണ്ണീറുമായി കൂട്ടിയോജിപ്പിച്ച് ഒരു ദിവസം തണലില്‍ ഉണക്കണം.
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തവാരണകളില്‍ പാകണം. കൂടുതല്‍ കാലം സൂക്ഷിച്ചാല്‍ അങ്കുരണശേഷി നശിക്കും. വിത്തുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ മുളയ്ക്കും. തൈകള്‍ 8-10 സെ. മീ. ഉയരത്തില്‍ വളര്‍ന്നാല്‍ പോട്ടിങ് മിശ്രിതം നിറച്ച പോളിത്തിന്‍ സഞ്ചികളിലോ മണ്‍ചട്ടികളിലോ പറിച്ചു നടണം. നല്ല പരിചരണത്തില്‍ ഒരു വര്‍ഷം പ്രായമായാല്‍ സ്ഥിരം സ്ഥലത്തു നടാന്‍ തയാറാവും.
കൃഷി ചെയ്യാം
കൃഷി ചെയ്യുന്നതിന് മുമ്പായി മണ്ണ് നന്നായി കിളച്ചൊരുക്കണം. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള സമയമാണ് ചെറുനാരങ്ങ കൃഷി ചെയ്യാന്‍ അനുയോജ്യം. ഒരു ഏക്കറില്‍ 208 മുതല്‍ 250 വരെ ചെടികള്‍ കൃഷി ചെയ്യാം. 60 സെ.മീ നീളവും വീതിയും ആഴവുമുള്ള കുഴിയാണ് തൈകള്‍ നടാന്‍ എടുക്കേണ്ടത്.
ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ 20 കി.ഗ്രാം ചാണകപ്പൊടിയും 100 മുതല്‍ 300 ഗ്രാം വരെ യൂറിയയും നല്‍കാം. ഏഴാം വര്‍ഷം മുതല്‍ ഒമ്പതാം വര്‍ഷം വരെ 30 കി. ഗ്രാം ചാണകപ്പൊടിയും 400 മുതല്‍ 500 ഗ്രാം യൂറിയയും നല്‍കാം. 10 വര്‍ഷത്തില്‍ കൂടുതല്‍ വളര്‍ച്ചയുള്ള ചെടിക്ക് 100 കി. ഗ്രാം ചാണകപ്പൊടിയും 800 മുതല്‍ 600 ഗ്രാം യൂറിയയും നല്‍കാം.
അഴുകിപ്പൊടിഞ്ഞ് ചാണകപ്പൊടി ഡിസംബര്‍ മാസത്തിലും യൂറിയ രണ്ട് ഭാഗങ്ങളായി ഫെബ്രുവരിയിലും മെയിലും നല്‍കുന്നതാണ് അനുയോജ്യം. ആവശ്യത്തില്‍ക്കൂടുതല്‍ നനച്ചാല്‍ വേര് ചീയല്‍ ബാധിക്കും. തണുപ്പുകാലത്ത് വളരെ മിതമായ രീതിയില്‍ നനച്ചാല്‍ മതി. കൃത്യമായ ഇടവേളകളിലുള്ള ജലസേചനമാണ് ആവശ്യം. പ്രൂണിങ്ങ് നടത്തുമ്പോള്‍ തറനിരപ്പില്‍ നിന്നും 50 സെ.മീ ഉയരത്തിലുള്ള ശാഖകള്‍ മുറിച്ചു മാറ്റണം. അസുഖം ബാധിച്ചതും ഉണങ്ങിയതും നശിച്ചതുമായ ചില്ലകള്‍ ഒഴിവാക്കണം.
പ്രധാനപ്പെട്ട ഇനങ്ങള്‍
യുറേക്ക, പഞ്ചാബ് ഗല്‍ഗല്‍, പി.എ.യു ബരാമസി, പി.എ.യു ബരാമസി-1, രസ് രാജ്, ലിസ്ബണ്‍ ലെമണ്‍, പാന്റ് ലെമണ്‍, ആസ്സാം ലെമണ്‍, ഇറ്റാലിയന്‍ ലെമണ്‍, മാള്‍ട്ട ലെമണ്‍, ലക്നൗ സീഡ്ലെസ് എന്നിവയാണ് പ്രധാന ഇനങ്ങള്‍.
150 മുതല്‍ 160 വരെ ദിവസങ്ങൾ കൊണ്ടാണ് ചെറുനാരങ്ങ പൂര്‍ണ വളര്‍ച്ചയെത്തി വിളവെടുക്കുന്നത്. അഞ്ച് വര്‍ഷമാകുമ്പോള്‍ പഴങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങും. ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ തവണ പറിച്ചെടുക്കാം.
അഞ്ചാം വര്‍ഷത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്നും 55 മുതല്‍ 70 വരെ ചെറുനാരങ്ങകള്‍ ലഭിക്കും. എട്ടാം വര്‍ഷം ആകുമ്പോള്‍ 1000 മുതല്‍ 1500 വരെ കായകള്‍ ലഭിക്കും. ഒരു ചെറുനാരങ്ങച്ചെടിയുടെ ഉത്പാദന കാലയളവ് ഏകദേശം 20 വര്‍ഷമാണ്.
ആദ്യവര്‍ഷങ്ങളില്‍ കായ്പിടിത്തം കുറവായിരിക്കും. പ്രായമാകുന്തോറും വിളവു കൂടും. ആയിരത്തിലേറെ കായകളുണ്ടാകുന്ന മരങ്ങളും ദുര്‍ലഭമല്ല. തുടര്‍ച്ചയായി മരം തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതിനാല്‍ മിക്കവാറും എല്ലാ മാസങ്ങളിലും കായ ലഭിക്കും.
ചെറുനാരങ്ങയുടെ ചെടികളെ ബാധിക്കുന്ന രോഗങ്ങള്‍
ലീഫ് മൈനര്‍ ആണ് പ്രധാനപ്പെട്ട രോഗം. ക്വിനാള്‍ഫോസ് 1.25 മി.ലീ അളവില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചയില്‍ ഒരിക്കല്‍ തളിക്കാം.
സിട്രസ് ബ്ലാക്ക് ഫ്ളൈയും വൈറ്റ് ഫ്ളൈയും ആണ് അടുത്ത ശത്രുക്കള്‍. ഒരു ലിറ്റര്‍ വെള്ളത്തില്‍ അസെഫേറ്റ് 1.25 ഗ്രാം കലക്കി തളിക്കാം.
സിട്രസ് ത്രിപ്സ്, ട്രങ്ക് ബോറെര്‍, ബാര്‍ക് ഈറ്റിങ്ങ് കാറ്റര്‍പില്ലര്‍, മീലി മൂട്ട, ആന്ത്രാക്നോസ് എന്നിവയും ചെറുനാരങ്ങയെ ബാധിക്കുന്നു. ജൈവകീടനാശിനി ഉപയോഗിച്ച് ഇതെല്ലാം പ്രതിരോധിക്കാം.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി