Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ചൈനീസ് കരാര്‍ റദ്ദാക്കി റെയില്‍വ ; സോഷ്യൽ മീഡിയയിൽ സ്വദേശിവത്ക്കരണ ക്യാമ്പയിൻ

ന്യൂഡൽഹി : അതിർത്തിയിൽ സംഘർഷ സാദ്ധ്യത നിലനിൽക്കവെ ചൈനീസ് കമ്പനിക്ക് നല്‍കിയ 471 കോടിയുടെ കരാര്‍ റെയില്‍വേ റദ്ദാക്കി. ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് കമ്പനിയെയാണ് ഒഴിവാക്കിയത്. സിഗ്നലിങ്–ടെലികമ്യൂണിക്കേഷന്‍ കരാര്‍ ജോലികളില്‍ പുരോഗതിയില്ലെന്നും റെയില്‍വേ അറിയിച്ചു.

അതേസമയം, ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനം ഇന്ത്യയിൽ കത്തിപ്പടരുകയാണ് . സ്വദേശിവത്ക്കരണത്തിനു പ്രോത്സാഹം നൽകുന്ന സോഷ്യൽ മീഡിയ കമ്പെയിനുകളും സജീവമാണ്.

അതിര്‍ത്തിയിൽ ചൈന കടുംപിടിത്തം തുടരുന്ന പശ്ചാത്തലത്തില്‍ സൈനിക നീക്കം ഇന്ത്യ ഊര്‍ജിതമാക്കി. ആയുധങ്ങള്‍ സംഭരിക്കാന്‍ കര, വ്യോമ, നാവിക സേനകള്‍ക്ക് നിര്‍ദേശം. അതിര്‍ത്തിക്കടുത്തുള്ള സൈനിക താവളങ്ങളിലേക്ക് ആയുധങ്ങളെത്തിക്കുന്നത് ത്വരിതപ്പെടുത്തി. പ്രശ്നപരിഹാരത്തിന് മേജര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ച ഗല്‍വാനില്‍ തുടരുകയാണ്.