Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ചൈനീസ് വ്യാളിയെ അമ്പെയ്ത് കൊല്ലുന്ന ശ്രീരാമൻ; സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രം

ന്യൂഡൽഹി; ചൈനയ്ക്ക് തക്ക തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പിനു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് തായ്‌വാനും ഹോംഗ് കോംഗും.

ഇതിനു പിന്നാലെ ‘ഞങ്ങൾ കീഴടക്കും, ഞങ്ങൾ കൊല്ലും’ എന്ന കുറിപ്പോടെ ഹോങ്കോങ് സമൂഹമാധ്യമമായ ലിക്ജിയിൽ ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം വൈറലായി. ഇന്ത്യയിലെ സോഷ്യൽ മീഡിയയും ചിത്രം ഏറ്റെടുത്തു. പ്രമുഖ മാധ്യമമായ തായ്‌വാൻ ന്യൂസ് ‘ഫോട്ടോ ഓഫ് ദ് ഡേ’ ആക്കി. ഇതോടെ ഇന്ത്യയിൽ ട്വിറ്റർ ഹാൻഡിലുകളിലും‘ വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമൻ’ താരമായി. ഇന്ത്യ, തായ്‌വാൻ, ഹോങ്കോങ് എന്നിവടങ്ങളിൽ ഉയരുന്ന ചൈന വിരുദ്ധ വികാരത്തെ സൂചിപ്പിക്കുന്ന പാൽ ചായ സഖ്യവും ചർച്ചയായി.

തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ ചൈനീസ് ആക്രമണത്തിൽ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തിൽ ചൈനയുടെ കമാൻഡിങ് ഓഫിസർ ഉൾപ്പെടെ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിനു പിന്നാലെയാണ് തായ്‌വാനിലെയും ഹോങ്കോങ്ങിലെയും സമൂഹമാധ്യമങ്ങളിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞത്.

ബ്രിട്ടിഷ് ഭരണകാലത്ത് ഹോങ്കോങ് മിലിട്ടറി പൊലീസിന് ഇന്ത്യ നൽകിയ സേവനങ്ങളും 1941ലെ ‘ബാറ്റിൽ ഓഫ് ഹോങ്കോങ്ങി’ൽ ജപ്പാനെതിരെയുള്ള ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധത്തെയും ലിക്ജിയിൽ ചിലർ സ്മരിച്ചു.