Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കോവിഡ് വ്യാപിക്കുന്നു ; ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ചെന്നൈ : കോവിഡ് വ്യാപനം വർധിച്ചതോടെ ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും.

24 മണിക്കൂറിനിടെ 49 പേര്‍ കൂടി മരിച്ചതോടെ തമിഴ്നാട്ടിൽ മരണസംഖ്യ 600 കടന്നു. 625 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.

പുതിയതായി 2141 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 52334 ആയി. ചെന്നൈയിൽ മാത്രം കോവിഡ് ബാധിതർ 37000 കവിഞ്ഞു.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കോവിഡ് സ്ഥിരീകരിച്ചവർ ഒന്‍പതായി. കഴിഞ്ഞ ദിവസം എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചിരുന്നു.