Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഇന്ത്യയ്ക്കായി വീരമൃത്യു വരിച്ച സൈനികരെ അവഹേളിച്ച് ഡോക്ടർ , സസ്പെൻഷൻ ലഭിച്ചപ്പോൾ മാപ്പ് പറച്ചിലുമായി രംഗത്ത്

ചെന്നൈ ; ഇന്ത്യ–ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൽ വീരമൃത്യൂ വരിച്ച സൈനികരെ അപമാനിച്ച ഡോക്ടർ മാപ്പ് പറഞ്ഞ് രംഗത്ത് . ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം ഡോക്ടർ മധു തോട്ടപ്പിള്ളിലാണ് പ്രതിഷേധങ്ങൾക്ക് പിന്നാലെ മാപ്പ് പറഞ്ഞത്.

‘പിഎം കെയേഴ്സ്’ ഫണ്ടിനെ വിമർശിക്കാൻ സൈനികരുടെ വീരമൃത്യൂവും ഇയാൾ പശ്ചാത്തലമാക്കി.‘ആ ശവപ്പെട്ടികളിൽ പിഎം കെയേഴ്സ് സ്റ്റിക്കറുണ്ടാകുമോ? ഒരു ആകാംക്ഷ’ – ഇതായിരുന്നു ഡോ. മധുവിന്റെ ട്വീറ്റ്. ഈ ട്വീറ്റ് പോസ്റ്റ് ചെയ്തതിനു പിന്നാലെ ഒട്ടേറെപ്പേരാണ് ഡോക്ടറെ വിമർശിച്ച് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ഡോക്ടർ ട്വീറ്റ് പിൻവലിച്ചു . സൈനികരുടെ വീരമൃത്യുവിൽ രാജ്യം വേദനിക്കുമ്പോൾ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസം വിളിച്ചുപറഞ്ഞ് ട്വീറ്റ് ചെയ്ത ഡോക്ടറിനെ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു

തുടർന്ന് പൗരൻമാരുടെയും സൈന്യത്തിന്റെയും കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്ന പ്രധാനമന്ത്രിയേയോ സർക്കാരിനെയോ രക്തസാക്ഷികളായ സൈനികരെയോ അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ ട്വീറ്റെന്ന് ഡോ. മധു വിശദീകരിച്ചു. ഏതെങ്കിലും വ്യക്തികളുമായോ സംഘടനകളുമായോ തന്റെ ട്വീറ്റിന് ഒരു ബന്ധവുമില്ലെന്നും ഡോക്ടർ മധു വ്യക്തമാക്കി.