Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഇന്ത്യ-ചൈന സംഘർഷം ; പ്രധാനമന്ത്രിയുടെ സർവ്വ കക്ഷിയോഗം ഇന്ന്

ന്യൂഡൽഹി : അതിർത്തിയിലെ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് വൈകിട്ട് നടക്കും. തിങ്കളാഴ്ചത്തെ സംഘർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരം മോദി സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥരും ഇക്കാര്യം വിശദീകരിക്കും. പ്രശ്നപരിഹാരത്തിന് നടക്കുന്ന ചർച്ചകളെക്കുറിച്ചും യോഗത്തിൽ വിശദീകരിക്കും.

ഇന്നലെ നടന്ന ഇന്ത്യ-ചൈന മേജർതല ചർച്ചയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതിനെത്തുടർന്ന് ഇന്ന് മേജർ ജനറൽമാർ വീണ്ടും കൂടിക്കാഴ്ച നടത്തും. അതിനിടെ പത്ത് ഇന്ത്യൻ സൈനികരെ ചൈന തടഞ്ഞ് വച്ചിരുന്നതായും സമ്മർദ്ദഫലമായി വിട്ടയച്ചെന്നും റിപ്പോർട്ടുണ്ട് . എന്നാൽ വാർത്ത സൈന്യം സ്ഥിരീകരിച്ചിട്ടില്ല.