Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്താകുന്ന വജ്രായുധങ്ങൾ

ആയുധങ്ങളിലും , ആൾബലത്തിലും മുന്നിൽ നിൽക്കുന്ന ചൈനയെ നേരിടാൻ ഇന്ത്യയ്ക്ക് കരുത്താകുന്നത് വീറും , വാശിയും , യുദ്ധവീര്യവും കൈമുതലാക്കിയ സൈനികർ തന്നെയാണ് . ഒപ്പം അതിർത്തിയിൽ പാകിസ്ഥാനെയും , ചൈനയെയും ലക്ഷ്യമിട്ട് ഇന്ത്യ ഒരുക്കിയിട്ടുള്ള സൈനിക സംവിധാനങ്ങളും . രാസ, ജൈവ ആക്രമണങ്ങളിൽ നിന്നു സൈനികരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ വരെ അക്കൂട്ടത്തിലുണ്ട്

ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചാൽ ടിബറ്റിന്റെ സഹായത്തോടെയല്ലാതെ ചൈനയ്ക്ക് യുദ്ധവിമാനങ്ങൾ എത്തിക്കാൻ കഴിയില്ല . എന്നാൽ ഇന്ത്യയ്ക്ക് ചൈനീസ് അതിർത്തിയോടു ചേർന്ന് യുദ്ധ, ചരക്കു വിമാനങ്ങൾക്കിറങ്ങാൻ കഴിയുന്ന എയർ സ്ട്രിപ്പുകൾ (അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ട് – എഎൽജി) ഉണ്ട്.

മോദി സർക്കാർ 6 എഎൽജികൾ കൂടി അതിർത്തിയിൽ സ്ഥാപിച്ചു. അരുണാചലിൽ മാത്രം ഇത്തരം 7 താവളങ്ങളുണ്ട്. കശ്മീരിലെ ലേയിലുള്ള ദൗലത് ബേഗ് ഓൾഡിയാണ് (ഡിബിഒ) കിഴക്കൻ ലഡാക്ക് മേഖലയിലുള്ളത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള (16,700 അടി) എയർസ്ട്രിപ് ആയ ഡിബിഒ 2008 ൽ പ്രവർത്തനക്ഷമമായി.

ചൈനയുടെ പട്ടാളക്കാർക്ക് യുദ്ധമുറകൾ മാത്രമാണ് ശീലം . എന്നാൽ പാകിസ്ഥാന്റെ സൈനികർക്ക് നേരെയും , അവർ പരിശീലിപ്പിച്ച് വിടുന്ന ചാവേറുകളാകാൻ പോലും മടി കാട്ടാത്ത ഭീകരർക്ക് നേരെയും പോരാടി അനുഭവ സമ്പത്തിൽ അഗ്രഗണ്യരായവരാണ് ഇന്ത്യൻ സൈനികർ .പടിഞ്ഞാറൻ അതിർത്തിയിൽ പാക്കിസ്ഥാനെതിരെ വർഷം മുഴുവൻ പോരാടുന്നവരാണ് അവർ. മാത്രമല്ല ഭാരതത്തിനായി നെഞ്ചു വിരിച്ച് ഇറങ്ങുന്ന വീരന്മാരും , അവരാണ് ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ല്.

മലനിരകളിലെ യുദ്ധമുറകളിൽ അതീവ വൈദഗ്ധ്യം നേടിയ സേന – 17 മൗണ്ടൻ സ്ട്രൈക്ക് കോർ (ബ്രഹ്മാസ്ത്ര കോർ) ഇന്ത്യയ്ക്ക് കരുത്താകും . മലനിരകളിൽ അപ്രതീക്ഷിതമായി ആക്രമണം നടത്താനുള്ള കോറിന്റെ വൈദഗ്ധ്യം യുദ്ധസാഹചര്യങ്ങളിൽ എതിരാളിക്കു മേൽ ആധിപത്യം സ്ഥാപിക്കാൻ സഹായിക്കും.

ചൈനയുടെ രാസ, ജൈവ ആണവ ആക്രമണങ്ങളെ നേരിടാൻ അതിർത്തിയിലെ പ്രത്യേക ബങ്കറുകൾ ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. അതിർത്തിയിൽ പലയിടത്തായി രഹസ്യ സായുധ സേനാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ഒപ്പം ബ്രഹ്മാസ്ത്രമായി ബ്രഹ്മോസും , ആണവ ബാലിസ്റ്റിക് മിസൈലായ അഗ്നിയും .ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ് , റഷ്യ, ഇന്ത്യ സംയുക്ത നിർമിതം. ഭാരം: 3000 കിലോ . കരയിൽനിന്നും കടലിൽനിന്നും തൊടുക്കാം. 300 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകൾ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും .

ഇന്ത്യയുടെ ആണവ ബാലിസ്റ്റിക് മിസൈൽ . അഗ്നി 1, 2, 3, 4, 5 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഇതിൽ അഗ്നി 5 ന്റെ ദൂരപരിധി 5000+ കി.മീ ആണ്. വഹിക്കാവുന്ന ഭാരം 1000 കിലോ .