Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

പട്ടാളക്കാരല്ല , എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി ചൈനയ്ക്കെതിരെ മരണം വരെ പോരാടാൻ തയ്യാർ ; ആവേശത്തോടെ അതിർത്തി ഗ്രാമവാസികൾ

ലഡാക്ക് ; ‘ തങ്ങൾക്ക് അറിവോ , ലോക പരിചയമോ ഇല്ല , എന്നാൽ എല്ലാം തങ്ങൾക്ക് ഇന്ത്യയാണ് അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് വേണ്ടി ചൈനയ്ക്കെതിരെ മരണം വരെ പോരാടാൻ തയ്യാർ ‘ ഇന്ത്യ– തിബറ്റ് അതിർത്തിയിലെ ചമോലി ജില്ലയിലെ നാട്ടുകാർ പറഞ്ഞ വാക്കുകളാണിത് .

കഴിഞ്ഞ കുറച്ച് നാളുകളായി അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ ചൈന ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും ഇന്ത്യൻ സൈനികർ മിതത്വം പാലിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു . അതിക്രമിച്ചു കയറി ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ ചൈനീസ് നടപടി പൊറുക്കാനാകുന്നതല്ലെന്നും അവർ പറഞ്ഞു .

ഏതു സാഹചര്യത്തിലും ഇന്ത്യൻ സൈന്യത്തെ സഹായിക്കാൻ തയാറാണെന്നും നമ്മുടെ പട്ടാളക്കാരുടെ ജീവൻ നഷ്ടപ്പെട്ടതു വേദനിപ്പിക്കുന്നെന്നും ചമോലിയിലെ നാട്ടുകാർ പ്രസ്താവിച്ചു. നിതി ഗ്രാമവാസികൾ ചൈനയുടെ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുകയും , ചൈനിസ് പതാകകൾ കത്തിക്കുകയും ചെയ്തു.