Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

സുഖോയും , മിറാഷും ,അപ്പാഷെയും അതിർത്തിയിൽ പറന്നിറങ്ങി ; വ്യോമസേനാ മേധാവി ലഡാക്കിൽ , നിയന്ത്രണ രേഖയിൽ അസാധാരണ നീക്കങ്ങളുമായി ഇന്ത്യ

ന്യൂഡൽഹി ; ചൈനീസ് അതിർത്തിയിലെ യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇന്ത്യൻ വ്യോമസേന. അതിർത്തിയിൽ ചൈന 10,000ത്തിലധികം സൈനികരെ വിന്യസിച്ചതിനു പിന്നാലെയാണിത്.

സുഖോയ്–30 എംകെഐ, മിറാഷ് 2000, ജാഗ്വർ യുദ്ധവിമാനം തുടങ്ങി ഇന്ത്യയുടെ കരുത്തുറ്റ യുദ്ധവിമാനങ്ങൾ ഇവിടേക്കു മാറ്റിയിട്ടുണ്ട്. ലഡാക്ക് മേഖലയിൽ കരസേനയെ പിന്തുണയ്ക്കുന്നതിനായി അമേരിക്കൻ അപ്പാഷെ അറ്റാക്ക് ഹെലിക്കോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്.

വ്യോമസേന മേധാവി ആർ.കെ.എസ്. ബധുരിയയും ലഡാക്കിലെത്തിയിട്ടുണ്ട് . ലേ, ശ്രീനഗർ വ്യോമ താവളങ്ങൾ അദ്ദേഹം സന്ദർശിക്കും.

ഈമാസം 17നു ലേ സന്ദർശിച്ച വ്യോമസേന മേധാവി അതിനടുത്ത ദിവസം ശ്രീനഗർ സൈനിക താവളവും സന്ദർശിച്ചിരുന്നു. കിഴക്കൻ ല‍ഡാക്കിനോട് ഏറ്റവും ചേർന്നു കിടക്കുന്ന ഇവിടമാണ് ചൈനയ്ക്കു മുകളിൽ ആക്രമണം നടത്താൻ അനുയോജ്യം. കിഴക്കൻ ലഡാക്ക് മേഖലയിൽ എന്തെങ്കിലും സൈനിക നീക്കങ്ങൾ നടത്തണമെങ്കിൽ ഈ വ്യോമതാവളങ്ങൾ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.

പെട്ടെന്നൊരു സൈനിക നടപടി ആവശ്യമായാൽ അതിനുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനാണു വ്യോമസേനാ മേധാവി കിഴക്കൻ ലഡാക്കിലേക്കു സന്ദർശനം നടത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ദ്രുതഗതിയിൽ സേനാവിന്യാസം നടത്താനായി ലേ വ്യോമതാവളത്തിലും അതോടു ചേർന്നും ചിനൂക്ക് ഹെലിക്കോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്.