Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

താളം തെറ്റിച്ച് കൊവിഡ് ; ക്ഷീരവ്യവസായത്തിൽ പ്രതിസന്ധി , പാല്‍ ഉത്പന്നങ്ങളുടെ വില്‍പനയില്‍ ഇടിവ്

ന്യൂഡല്‍ഹി : രാജ്യത്ത് പാല്‍ ഉത്പന്നങ്ങളുടെ വില്‍പനയില്‍ ഇടിവ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീര വ്യവസായ വരുമാനം കുത്തനെ താഴുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ വിൽപന കുറവാണ് കാരണം.കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡോണില്‍ ഈ പ്രതിസന്ധി രൂക്ഷമായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ സാമ്പത്തിക വര്‍ഷം സംഘടിത ക്ഷീരമേഖലയുടെ വരുമാനത്തിന്റെ വളര്‍ച്ച രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ ഇടിയും. ഇത് പ്രവര്‍ത്തന ലാഭത്തിന്റെ 50 മുതല്‍ 75 ബേസിസ് പോയിന്റുകള്‍ വരെ കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും വില്‍പനയില്‍ കുറച്ചുകാലമായി പ്രതിസന്ധി തുടരുകയാണ്.ഐസ്‌ക്രീം, ചീസ്, ഫ്‌ലേവേര്‍ഡ് പാല്‍, തൈര് തുടങ്ങിയ ഉല്‍പന്നങ്ങളുടെ വില്‍പന സാധാരണ പാലിനേക്കാള്‍ ലാഭകരമാണ്. എന്നാൽ ഈ പാല്‍ ഉത്പന്നങ്ങളുടെ വില്‍പന കഴിഞ്ഞ അഞ്ചുമാസമായി കുത്തനെ താഴ്ന്നിരിക്കുകയാണ്.

65 ക്ഷീരശാലകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ട് മാസത്തോളം ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിയത് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ വില്‍പനയെ സാരമായി ബാധിച്ചു . ഇത് മുൻ നിർത്തി സർക്കാർ ക്ഷീര കർഷകരെ സഹായിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.