Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കോവിഡ്: ലോകം അപകടക ഘട്ടത്തില്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകം അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനാ മേധാവിയുടെ മുന്നറിയിപ്പ്. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കൊവിഡ് ഇപ്പോഴും കൂടുതല്‍ ആളുകളെ ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ജനീവയിലെ ആസ്ഥാനത്ത് നടത്തിയ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ഒന്നര ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലോകത്ത് 85.3 ലക്ഷത്തിലേറെ ആളുകള്‍ കൊവിഡ് ബാധിതരാവുകയും 4,53,834 പേര്‍ മരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. യു.എസിനെ കൂടാതെ കൂടുതല്‍ പുതിയ കൊവിഡ് ബാധിതര്‍ വരുന്നത് സൗത്ത് ഏഷ്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരി തടയുന്നതിന് നിയന്ത്രണ നടപടികള്‍ ഇനിയും ആവശ്യമാണ്. പലര്‍ക്കും വീട്ടിലിരുന്ന് മടുപ്പുളവാക്കി. രാജ്യങ്ങള്‍ അവരുടെ സമൂഹത്തെ തുറന്ന് വിടാന്‍ ആഗ്രഹിക്കുന്നു. വൈറസ് വ്യാപിക്കുന്നത് തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, കൈ കഴുകല്‍ തുടങ്ങിയ നടപടികള്‍ മാത്രമാണ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ്ഗമെന്നും ടെഡ്രോസ് പറയുന്നു.

കൊവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെ അറിയാന്‍ വലിയ അളവില്‍ പരിശോധന ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.