Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഒട്ടേറെപ്പേരുമായി ഇടപഴകി ; നഗരത്തിലേക്കുള്ള വഴികള്‍ അടയ്ക്കാൻ തീരുമാനം

തിരുവനന്തപുരം ; തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഒട്ടേറെപ്പേരുമായി ഇടപഴകിയെന്ന കണ്ടെത്തൽ . ജില്ലയില്‍ അതീവജാഗ്രത വേണമെന്നാണു വിലയിരുത്തല്‍. രോഗലക്ഷണങ്ങള്‍ തുടങ്ങിയ ശേഷവും ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നത് വെല്ലുവിളിയായേക്കും. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേർന്നു

നഗരത്തിലേക്കുള്ള ചില വഴികള്‍ അടയ്ക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോവിഡ് പടരുന്നത് കണക്കിലെടുത്ത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഇടുക്കി കട്ടപ്പനയിലും നിയന്ത്രണം ശക്തിപ്പെടുത്തി.

പച്ചക്കറി ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കട്ടപ്പന മാർക്കറ്റ് പൂർണ്ണമായും അടച്ചു.