Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കേരളത്തിൽ സമൂഹ വ്യാപനത്തിന്റെ തെളിവുകൾ ; സ്ഥിതി അതീവ ഗുരുതരമെന്ന് വിദഗ്ധർ

തിരുവനന്തപുരം ; കേരളത്തിൽ കോവിഡ് സമൂഹവ്യാപനം ഉണ്ടായതായി വിലയിരുത്തൽ. മുൻകരുതൽ സ്വീകരിച്ചവർക്ക് കോവിഡ് ബാധിച്ചതും , വീടിനുള്ളിൽ കഴിഞ്ഞുവന്നവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായതും സമൂഹവ്യാപനമാണ് ഇതെന്ന് വ്യക്തമാക്കുന്നു.

രോഗം വന്നവരിൽ പലർക്കും ഇത് എങ്ങനെയാണ് തങ്ങൾക്ക് വന്നതെന്ന് പോലുമറിയില്ല . രോഗം ഉണ്ടെന്ന് അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയതാണ് ഇതിനുകാരണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.വളരെ സങ്കീർണ്ണമായ നിലയിലാണ് കാര്യങ്ങൾ .രോഗികളുടെ എണ്ണം കൂടിവന്നുകൊണ്ടിരിക്കുന്നു. ഒപ്പം പുറത്തിറങ്ങുന്ന ആളുകളുടെ എണ്ണത്തിലും വർധനവുണ്ട്. സ്ഥിതി ഇനി കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത.പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം .

സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന ആന്റി ബോഡി ദ്രുത പരിശോധനയിൽ ഉറവിടമറിയാത്ത കൂടുതൽ രോഗികളെ കണ്ടെത്തിത്തുടങ്ങിയതായി ആരോഗ്യ വിദഗ്ധർ പറയുന്നു. തിരുവനന്തപുരത്ത് പരിശോധന നടത്തിയ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരിൽ നാലുപേർ പോസീറ്റീവ് ആയി. എന്നാൽ പി.സി.ആർ പരിശോധനയിൽ അത് നെഗറ്റീവ് ആയി. ഒരു പക്ഷേ രോഗം വന്ന് ഭേദമായതാകാമിതെന്നാണ് നിഗമനം.

ഗുരുതര ശ്വാസകോശ രോഗങ്ങളടക്കം കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്ന എല്ലാവരെയും കോവിഡ് പരിശോധനകൾക്ക് വിധേയമാക്കണമെന്ന നിർദേശമുണ്ടെങ്കിലും പൂർണമായും പാലിക്കപ്പെടുന്നില്ല.