Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

പണമുണ്ടാക്കാം തണ്ണി മത്തൻ കൃഷിയിലൂടെ

കേരളത്തിലെ മകരകൊയ്ത് കഴിഞ്ഞിട്ടുള്ള നെല്‍പാടങ്ങളിലും, പുഴയോരങ്ങളിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് തണ്ണിമത്തൻ . കേരളത്തിലെ കാലാവസ്ഥയും മണ്ണും തണ്ണിമത്തന്‍ കൃഷിക്ക് തികച്ചും അനുയോജ്യമാണ്.

അന്തരീക്ഷത്തിലെ ഈര്‍പ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം. കേരളത്തില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് തണ്ണിമത്തന്‍ കൃഷി ചെയ്യാവുന്നതാണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍. കായ്കള്‍ ഉണ്ടാകുന്ന സമയത്തുള്ള മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയാന്‍ ഇടയാക്കും. നീര്‍വ്വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് കൃഷിക്ക് അഭികാമ്യം.

നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് നടാന്‍ ഉപയോഗിക്കാം. കേരളത്തില്‍ കൃഷി ചെയ്യപ്പെടുന്ന’ഷുഗര്‍ ബേബി’ എന്ന ഇനത്തിന് ഒരു ഏക്കറിലേക്ക് 500 ഗ്രാം വിത്ത് ആവശ്യമായി വരും.

കളകള്‍ ചെത്തി മാറ്റി കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് മൂന്ന് മീറ്റര്‍ അകലത്തായി രണ്ട് മീറ്റര്‍ ഇടവിട്ട് കുഴിയെടുക്കാവുന്നതാണ്. 60 സെ.മി. നീളവും 60 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയുള്ള കുഴികള്‍ എടുത്ത്. മേല്‍ മണ്ണും അടി വളവും ചേര്‍ത്ത് കുഴി മൂടണം. ഒരു കുഴിയില്‍ 45 വിത്തുകള്‍ പാകി അവ മുളച്ചു വരുമ്പോള്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിറുത്തി ബാക്കിയുള്ളവ പറിച്ചു കളയണം

തടത്തില്‍ വിത്തിടുന്നതിന് മുന്‍പ് അടിവളമായി 3 കിലോഗ്രാം ചാണകവും ചേര്‍ത്ത്, മണ്ണിളക്കിയതിന് ശേഷം തടം മൂടണം. ഇതോടൊപ്പം അര കിലോ വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, മാത്രമല്ല മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വിത്ത് മുളച്ച് 34 ഇല പരുവമാകുമ്പോള്‍ 3 കിലോഗ്രാം മണ്ണിര കമ്പോസ്‌റ്റും, 100 ഗ്രാം കടലപ്പിണ്ണാക്കും മേല്‍വളമായി ചേര്‍ക്കണം. ചെടികള്‍ വളളി വീശി തുടങ്ങുമ്പോള്‍ 3 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് കൂടി ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം.

ആദ്യ കാലങ്ങളില്‍ 23 ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കണം. കായ്പിടുത്തം തുടങ്ങുമ്പോള്‍ മണ്ണിന്റെ നനവനുസരിച്ച് ജലസേചനം കുറയ്ക്കാവുന്നതാണ്. മണ്ണില്‍ ഈര്‍പ്പം കൂടുന്നത് കായപൊട്ടലിന് കാരണമാകുക മാത്രമല്ല മധുരം കുറയാനും ഇടയാക്കും.

ചെടികള്‍ക്ക് പടരാനും പുഴയോരങ്ങളില്‍ ക്യഷി ചെയ്യുമ്പോള്‍ കായകള്‍ക്ക് മണലിന്റെ ചൂടേല്‍ക്കാതിരിക്കാനുമായി യഥാസമയം പുതയിട്ടുകൊടുക്കേണ്ടത് അനിവാര്യമാണ്.

തണ്ണിമത്തന് നമ്മുടെ നാട്ടില്‍ താരതമേന്യ കീടങ്ങളും രോഗങ്ങളും കുറവാണ്. എന്നാല്‍ വെളളരിവര്‍ഗ്ഗ വിളകളെ ആക്രമിക്കുന്ന മത്തന്‍ വണ്ട്, കായീച്ച എന്നിവ വളരെ വിരളമായി തണ്ണിമത്തനേയും ആക്രമിക്കാറുണ്ട്. ചെറിയ കായകളുടെ പുറത്തുളള രോമങ്ങള്‍ ഒരു പരിധിവരെ കായീച്ചകളെ അകറ്റുന്നു. ആക്രമണം രൂക്ഷമാക്കുക ആണെങ്കില്‍ കാര്‍ബറില്‍ 4 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ച് മത്തന്‍ വണ്ടുകളേയും, പഴക്കെണി ഉപയോഗിച്ച് കായീച്ചകളേയും നിയന്ത്രിക്കാവുന്നതാണ്.

കായ്കളുടെ അടി ഭാഗത്തെ വെളള നിറം ഇളം മഞ്ഞയായി മാറുകയും ചെയ്യും. കായില്‍ ഞൊട്ടി നോക്കിയും വിളഞ്ഞ കായ്കളെ തിരിച്ചറിയം, നന്നായി വിളഞ്ഞ കായ്കളില്‍ വിരല്‍ കൊണ്ടു ഞൊട്ടുമ്പോള്‍ പതുപതത്ത ശബ്ദം കേള്‍ക്കാം എന്നാല്‍ പാകമാകാത്ത കായ്കളില്‍ നിന്ന് ലോഹ കുടത്തില്‍ തട്ടുന്നതുപോലുളള ഉറച്ച ശബ്ദം കേള്‍ക്കാം.