Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ചൈനയുമായി സംഘർഷം ; ഇന്ത്യയ്ക്ക് വേണ്ട ആയുധങ്ങളും , സഹായങ്ങളും നൽകുമെന്ന് റഷ്യ

ന്യൂഡൽഹി ; ചൈനയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഒപ്പമാണെന്ന് റഷ്യ . ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നൽകാൻ തയാറാണെന്നും റഷ്യ വ്യക്തമാക്കി . നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടാൽ പ്രശ്നത്തിൽ ഇടപെടാമെന്ന് റഷ്യ അറിയിച്ചിരുന്നു .

ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിൽ മിഗ് 29, എസ്‌യു 30 എം‌കെ‌ഐ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്..

മിഗ് 29 നവീകരണ പരിപാടിയിൽ മോസ്കോ ഇന്ത്യൻ വ്യോമസേനയെ സഹായിക്കുന്നുണ്ട്. നാലാം തലമുറ യുദ്ധവിമാനവുമായി താരതമ്യപ്പെടുത്താവുന്ന ഒരു തലത്തിലേക്ക് മിഗ് -29 യുദ്ധവിമാനങ്ങളുടെ പ്രവർത്തന ഫീച്ചറുകൾ വർധിപ്പിക്കാനും പോരാട്ട ശേഷി ഉയർത്താനും ആധുനികവൽക്കരണം വഴി സഹായിക്കും.

മിഗ് 29 പരിഷ്കരിക്കുമ്പോൾ റഷ്യയുടെയും പുറത്തുനിന്നുളളതുമായ ആയുധങ്ങൾ സംയോജിപ്പിക്കാൻ സാധിക്കും. രണ്ട് വർഷത്തിനുള്ളിൽ വ്യോമസേനയുടെ സു -30 എം‌കെ‌ഐകൾക്ക് വായുവിലൂടെ, മുന്നറിയിപ്പ് വിമാനങ്ങൾക്കെതിരെ പ്രയോഗിക്കാൻ ശേഷിയുള്ള പുതിയ മിസൈൽ ലഭിക്കുമെന്നും സൂചനയുണ്ട് . അങ്ങനെ സുഖോയ്ക്ക് എയർ-ടു-എയർ മിസൈൽ ഡൊമെയ്‌നിൽ പ്രവേശിക്കാൻ കഴിയും.