Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ബോധി ധർമ്മൻ ഒരിക്കയ്ക്കൽ കൂടി ജനിച്ചെങ്കിൽ…..

ഭാരതത്തിന്‍റെ ചരിത്രത്തില്‍ കാലം സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തിയ ഒരു നാമമാണ് ബോധി ധര്‍മ്മന്‍.തമിഴ് സിനിമയായ ഏഴാം അറിവ് ബോധി ധർമ്മനെ പറ്റിയുള്ള ചര്‍ച്ചകള്‍ കൊണ്ടുവന്നെങ്കിലും പുതിയ സാഹചര്യത്തിൽ ഒരിക്കൽ കൂടി അറിയാം ബോധി ധർമ്മനെ കുറിച്ച്. ഇരുപത്തൊയൊന്നാം വയസിൽ ഇന്ത്യയില്‍ നിന്ന് ചൈനയിലെത്തിയ യുവയോഗി മാത്രമല്ല ബോധി ധർമ്മൻ .അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ഒരു ബുദ്ധ സന്യാസിയായിരുന്നു ബോധിധര്‍മ്മന്‍.

ഇന്ത്യയില്‍ ബോധി ധര്‍മ്മ ജിവിച്ചിരുന്നുവെന്നതിന് ഇന്ത്യയില്‍ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല . ചൈനയിലെ ബുദ്ധമതവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളിലും ഇദ്ദേഹത്തെ കുറിച്ച്‌ പരാമര്‍ശമുണ്ട്.തെക്കേ ഇന്ത്യയിലെ രാജവംശത്തില്‍ പെടുന്ന ഒരു ബ്രാഹ്മണനായിരുന്നു ഇദ്ദേഹമെന്ന് രേഖകൾ പറയുന്നു . തമിഴ്‌നാട്ടിലെ മഹാബലി പുരം ആസ്ഥാനമാക്കിയുള്ള പല്ലവ രാജവംശത്തിലെ മൂന്നാമത്തെ രാജകുമാരനായിരുന്ന ഇദ്ദേഹമാണ് ഷാ ഓലിന്‍ കുങ് ഫൂ ആരംഭിച്ചതും പ്രചരിപ്പിച്ചതെന്നാണ് ചൈനീസ് വിശ്വാസം .

ഇദ്ദേഹം പ്രചരിപ്പിച്ച ബുദ്ധധര്‍മമാണ് ചൈന, ജപ്പാന്‍, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, തുടങ്ങിയ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വാധീനം ചെലുത്തിയ സെന്‍ ബുദ്ധിസം. സംസ്‌കൃതത്തിലെ ‘ധ്യാന്‍’ എന്ന പദം ചൈനീസ് വിവര്‍ത്തനത്തില്‍ ‘ചാന്‍’ എന്നാവുകയും പിന്നീട് ‘സെന്‍’ എന്ന് മൊഴിമാറുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്.

ഇന്ന് കോവിഡ് 19 എന്ന മഹാമാരിയേയും , അതിന്റെ ഉത്ഭവ രാജ്യമായ ചൈനയേയും പ്രതിരോധിക്കാൻ ഇന്ത്യ ശ്രമിക്കുമ്പോൾ ആർക്കും തോന്നാം ഒരിക്കൽ കൂടി ഈ മണ്ണിൽ ബോധി ധർമ്മൻ പിറവിയെടുത്തിരുന്നെങ്കിൽ……