Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ സൈനികരുടെ മുഖങ്ങൾ വികൃതമാക്കി ; ചൈന നടത്തിയത് പ്രാകൃതമായ ആക്രമണം

ലഡാക്ക് ; ഗൽവാനിൽ ഇന്ത്യൻ ഭടന്മാർക്കെതിരെ ചൈന നടത്തിയത് പ്രാകൃതവും അതിക്രൂരവുമായ ആക്രമണം. വീരമൃത്യു വരിച്ച 20 പേരിൽ 17 പേർക്ക് മുഖത്തുൾപ്പെടെ ആഴത്തിൽ മുറിവേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മൂന്ന് പേരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിൽ വികൃതമാക്കി. ആണിതറച്ച ഇരുമ്പു ദണ്ഡും ബേസ്ബോൾ ബാറ്റും കൊണ്ടുള്ള ആക്രമണത്തിലാണിത്.

വീരമൃത്യു വരിച്ച കേണൽ ബി. സന്തോഷ് ബാബുവിന്റെയും മറ്റു രണ്ടു പേരുടെയും മുഖത്ത് പരുക്കുകളില്ല. ഇവരുടെ തലയ്ക്കു പിന്നിൽ ഭാരമേറിയ ഇരുമ്പ് ദണ്ഡുകൊണ്ട് അടിയേറ്റതിന്റെ ക്ഷതമുണ്ട്. ചിലരുടെ കഴുത്തിൽ കത്തി കൊണ്ടുള്ള മുറിവുണ്ട്.

സന്തോഷിന്റെയുൾപ്പെടെ 16 പേരുടെ മൃതദേഹം ഗൽവാൻ നദിയിൽ നിന്നാണു ലഭിച്ചത്. ആക്രമിച്ച ശേഷം ഇവരെ നദിയിലേക്കു തള്ളിയിട്ടെന്നാണ് സൂചന. ഇരുപതിൽ 12 പേരുടെയും മരണം സംഭവിച്ചത് നദിയിൽ വീണ് കൊടും തണുപ്പേറ്റാണ്.

അതിനിടെ, ഗല്‍വാന്‍ നദിക്ക് കുറുകെയുളള പാലത്തിന്റെ നിര്‍മാണം സൈന്യം പൂര്‍ത്തിയാക്കി. ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പാലം പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ചത്തെ സംഘര്‍ഷത്തിനുശേഷവും നിര്‍മാണം തടയാന്‍ ചൈനയ്ക്കായില്ല