Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ചൈനയെ വിമർശിച്ച ഇന്ത്യൻ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി ചൈനീസ് സർവകലാശാല

ബെയ്ജിംഗ് : ചൈനയെ വിമര്‍ശിച്ച് സാമൂഹ്യമാദ്ധ്യമത്തില്‍ കമന്റിട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കെതിരെ ഭീഷണിയുമായി ചൈനീസ് സര്‍വ്വകലാശാല. കടുക്കാശ്ശേരി എന്ന പേരില്‍ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുള്ള വിദ്യാര്‍ത്ഥിയാണ് ചൈനയെ വിമര്‍ശിച്ചുകൊണ്ട് കമന്റ് ഇട്ടത്.

നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിദ്യാര്‍ത്ഥിയുടെ കമന്റ് വൈറലായി. ട്വിറ്ററിന് സമാനമായ സാമൂഹിക മാദ്ധ്യമമായ സിന വെയ്‌ബോയിലും വ്യാപകമായി പ്രചരിച്ചു.

തുടർന്ന് ജിനാംഗ്ഷു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിക്കെതിരെ നടപടി എടുക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തി. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍വ്വകലാശാല പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.സംഭവത്തില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.