Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

നടി ഉഷാറാണി അന്തരിച്ചു

ചെന്നൈ ; തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രശസ്ത സംവിധായകന്‍ എന്‍.ശങ്കരന്‍നായരുടെ ഭാര്യയാണ്. സംസ്‌കാരചടങ്ങുകള്‍ ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയില്‍ നടക്കും.

1955 ല്‍ ന്യൂസ് പേപ്പര്‍ ബോയില്‍ ബാലതാരമായി സിനിമാ ജീവിതം തുടങ്ങിയ ഉഷാറാണി തെന്നിന്ത്യന്‍ സിനിമകളില്‍ സ്വഭാവ വേഷങ്ങളില്‍ നിറഞ്ഞു നിന്നു.

മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. അങ്കതട്ട്, തൊട്ടാവാടി ,ഭാര്യ,ഏകവല്യന്‍, അമ്മ അമ്മായിമ്മ, ഹിറ്റ്ലര്‍ , തെങ്കാശിപെട്ടണം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. 2004 ല്‍ പുറത്തിറങ്ങിയ മയിലാട്ടമാണ് അവസാന സിനിമ.