Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

സൂര്യഗ്രഹണം ഇന്ന് ; പ്രധാന ക്ഷേത്രങ്ങളെല്ലാം അടച്ചു

പ്രയാഗ് രാജ് : സൂര്യഗ്രഹണം ദൃശ്യമാകുന്ന സാഹചര്യത്താല്‍ ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളെല്ലാം അടച്ചു. പ്രയാഗ് രാജിലെ ഹനുമദ് നികേതന്‍, അലോപി ക്ഷേത്രം എന്നിവ അടച്ചതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഇന്നലെ രാത്രി 8 മണിമുതല്‍ ഇന്ന് വൈകിട്ട് 5 മണി വരെ ക്ഷേത്രം അടച്ചിടുമെന്നാണ് അറിയിച്ചത്.

സൂര്യഗ്രഹണത്തിന് 12 മണിക്കൂര്‍ മുന്നേ ക്ഷേത്രങ്ങള്‍ അടയ്ക്കുന്ന പതിവുണ്ട്. വിഗ്രഹങ്ങള്‍ പ്രത്യേക തുണികളാല്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയാണ്.

സൂര്യഗ്രഹണ സമയം കഴിഞ്ഞാല്‍ ക്ഷേത്രം പൂര്‍ണ്ണമായും ശുദ്ധീകരിക്കുക, വിഗ്രഹങ്ങള്‍ വൃത്തിയാക്കുക എന്നിവയ്ക്ക് ശേഷമാണ് ക്ഷേത്രങ്ങൾ തുറക്കുക. നടക്കും. തുടര്‍ന്നാണ് പതിവുപൂജകള്‍ക്കായി ഭക്തരെ പ്രവേശിപ്പിക്കുക .