Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

സമുദ്രാക്രമണം നടത്താൻ ലക്ഷ്യമിട്ട് ചൈന ; ആന്‍ഡമാൻ ദ്വീപുകൾക്കു സമീപം സുരക്ഷ ശക്തമാക്കി നാവികസേന

ന്യൂഡൽഹി : ചൈന സമുദ്രാതിർത്തി വഴിയുള്ള ആക്രമണം ലക്ഷ്യമിടുന്നെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ആന്‍ഡമാൻ ദ്വീപുകൾക്കു സമീപം നാവികസേന സുരക്ഷ ശക്തമാക്കി. ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തിൽ നിന്ന് 700 നോട്ടിക്കൽ മൈൽ അകലെയുള്ള ആൻഡമാൻ ദ്വീപുകൾ സുരക്ഷാ ഭീഷണയിലാണെന്ന് നാവികസേനാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി .

ഗൽവാനിൽ പിഎൽഎയ്ക്ക് തിരിച്ചടിയേറ്റതിനാൽ ഇന്ത്യ–ചൈന സംഘർഷത്തിന്റെ തുടർച്ച ഇനി ആൻഡമാൻ ദ്വീപുകളിലേക്ക് മാറിയേക്കാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി മേഖലയിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) പ്രവർത്തനങ്ങൾ സജീവമാണ്. ഡിസംബറിൽ ഇന്ത്യൻ സമുദ്രാതിർത്തിക്ക് തൊട്ടടുത്ത് വരെ ചൈനയുടെ മുങ്ങിക്കപ്പലുകൾ കണ്ടെത്തിയിരുന്നു.

ദക്ഷിണ ചൈനാക്കടലിൽ ചൈന ഇതിനകം തന്നെ കൃത്രിമ ദ്വീപുകൾ നിർമിച്ചിട്ടുണ്ട്. ഏതു സമയവും സൈനിക താവളങ്ങളായി മാറ്റാവുന്നതാണ് അത് . 2019 ജനുവരിയിൽ ഇന്ത്യൻ നാവികസേന ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒരു പുതിയ എയർബേസ് ആരംഭിച്ചിരുന്നു. സമുദ്രാതിർത്തിയിൽ വർധിച്ചുവരുന്ന ചൈനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുകയായിരുന്നു ലക്ഷ്യം.