Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ആ സന്ദേശങ്ങൾ നോക്കരുത് , രാജ്യത്തെ 20 ലക്ഷം ജനങ്ങളെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണത്തിന് പദ്ധതി ; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി : 20 ലക്ഷം ജനങ്ങളെ ലക്ഷ്യമിട്ട് ഇന്നുമുതല്‍ രാജ്യത്ത് സൈബര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു.

കോവിഡിനെതിരായ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേനയാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി എടുക്കുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള കേന്ദ്രസര്‍ക്കാരിന്റെ സഹായ പദ്ധതികളുടെ വിതരണം എന്ന പേരിലാണ് തട്ടിപ്പ്. പ്രാദേശിക സര്‍ക്കാരുകള്‍ എന്ന വ്യാജേന ഉപഭോക്താക്കളെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്താനാണ് സൈബര്‍ ആക്രമണകാരികള്‍ പദ്ധതിയിടുന്നത്.

[email protected] എന്ന വ്യാജ ഇ-മെയിലിലൂടെ വിവരങ്ങള്‍ ചോര്‍ത്താനാണ് പദ്ധതി. ഇത്തരത്തില്‍ വ്യാജ ഇ-മെയിലുകളിലൂടെ സാമ്പത്തിക വിവരങ്ങള്‍ വരെ ചോര്‍ത്തിയെടുക്കാനാണ് സൈബര്‍ ആക്രമണകാരികള്‍ ലക്ഷ്യമിടുന്നത്.

ഇവര്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ , സിസ്റ്റത്തില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാളാകും. ഇതോടെ വിവരങ്ങള്‍ ചോരുന്ന സ്ഥിതി ഉണ്ടാകും . വിശ്വാസയോഗ്യമല്ലാത്ത ഇ-മെയില്‍ സന്ദേശങ്ങളോ, സന്ദേശങ്ങളോ തുറന്നുനോക്കരുത്. അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.