Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

1996 ലെ കരാറിൽ നിന്ന് പിന്മാറി ഇന്ത്യ ; പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദേശം

ലഡാക്ക് ; അതിർത്തിയിൽ സമാധാനം സ്ഥാപിക്കാനാണ് താല്പര്യമെങ്കിലും ചൈനയുടെ പ്രകോപനമുണ്ടായാൽ തോക്കെടുക്കാൻ കമാൻഡർമാർക്ക് കരസേനയുടെ അനുമതി. അതിർത്തിയിൽ വെടിവയ്പ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ ചൈന കരാറിൽ നിന്ന് ഇന്ത്യ പിന്മാറി.

ഗൽവാൻ താഴ്​വരയിൽ ചൈന ഉയർത്തിയ അവകാശവാദം പിൻവലിക്കുംവരെ സൈനിക നടപടികൾ തുടരാനാണ് ഇന്ത്യയുടെ തീരുമാനം .പാം ഗോങ്, ഗൽവാൻ, ഹോട്സ്പ്രിങ്സ് എന്നിവിടങ്ങളിൽ സംഘർഷ സാഹചര്യം അതിരൂക്ഷമാണ്. കിഴക്കൻ ലഡാക്കിൽ 30,000 സൈനികരെ കൂടി അധികമായി എത്തിച്ചു. ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തി.

ചൈന വ്യോമനീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ലഡാക്കിലെ വിവിധയിടങ്ങളില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയത്. ടാങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള അപ്പാച്ചെ ഹെലികോപ്ടറുകളാണ് ഇതിനായി ഇന്ത്യ ഉപയോഗിച്ചത്. ചൈന വന്‍തോതില്‍ ടാങ്കറുകള്‍ വിന്യസിച്ച പശ്ചാത്തലത്തിലാണിത്.

പാംഗോങ്‌സോ തടാകമുള്‍പ്പെടെയുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ചൈന വന്‍തോതിലുള്ള പടയൊരുക്കം നടത്തുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. അതേസമയം ഗല്‍വാന്‍ താഴ്‍വരയില്‍ അവകാശവാദമുന്നയിച്ച് ചൈന നടത്തിയ പ്രസ്താവനയെ ഇന്ത്യ വീണ്ടും തള്ളി.

അഞ്ഞൂറ് മീറ്റര്‍ വ്യത്യാസത്തിലാണ് ഇരു സൈനിക വിഭാഗങ്ങളും നേര്‍ക്കുനേര്‍ നില്‍ക്കുന്നത്. എളുപ്പം പൊളിച്ച് നീക്കാന്‍ കഴിയാത്ത താല്‍ക്കാലിക കെട്ടിടം ഇവിടെ ചൈന നിര്‍മിച്ചിട്ടുണ്ട്. ഉടന്‍ പിന്‍മാറില്ലെന്ന സൂചനയാണ് ഇതിലൂടെ ചൈന നല്‍കുന്നത്. ഇന്ത്യയും ഇവിടെ കൂടുതല്‍ സൈനിക വിന്യാസങ്ങള്‍ നടത്തി. അതിര്‍ത്തിക്കടുത്തുള്ള ചൈനീസ് വ്യോമതാവളങ്ങളില്‍ ചൈനയുടെ നീക്കങ്ങള്‍ സസൂക്ഷമം നിരീക്ഷിച്ച് വരികയാണ് ഇന്ത്യ.