Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് പാകിസ്ഥാന്റെ മോട്ടാര്‍ ഷെല്‍ ആക്രമണം ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗര്‍ : ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മോട്ടാര്‍ ഷെല്‍ ആക്രമണവുമായി പാകിസ്ഥാന്‍. ജമ്മു കാശ്മീരിലെ പൂഞ്ചില്‍ രാവിലെ ആറുമണിയോടെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച്‌ മോട്ടാര്‍ ഷെല്ലുകളയച്ചത്. ഇതിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക് പ്രകോപനമുണ്ടായിരുന്നു. ഇന്നലെ ബാരാമുള്ളയിലെ റാപൂരില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലു നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു.കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ കടന്ന് എത്തിയ പാക് ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടിരുന്നു.