Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

എളുപ്പം ചെയ്യാം ചുരയ്ക്കാ കൃഷി

അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ അനുയോജ്യമായ വെള്ളരിവര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറിയാണ് ചുരയ്ക്ക . ബോട്ടില്‍ഗാര്‍ഡ് എന്ന് വിളിപ്പേരുള്ള ചുരയ്ക്കയുടെ ഇളം പ്രായത്തിലുള്ള കായ്കളാണ് സാധാരണയായി കറികളില്‍ ഉപയോഗിക്കുന്നത്. ജീവകം ബി ധാരാളമുള്ള വെള്ളരിവിളയാണ് ചുരയ്ക്ക ഇതിന്റെ കായ്കളില്‍ മാംസ്യം, കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, നാര് എന്നിവയടങ്ങിയിരിക്കുന്നു.

കുപ്പിയുമായി സാമ്യമുള്ളതുകൊണ്ട് ആണ് ചുരയ്ക്കയെ ബോട്ടില്‍ഗാര്‍ഡ് എന്ന് വിളിക്കുന്നത്. ചുരയ്ക്കയുടെ വിത്തെടുത്തശേഷമുള്ള തൊണ്ട് പാത്രമായി ഉപയോഗിക്കാറുണ്ട്. വേനല്‍ക്കാലത്തും മഴക്കാലത്തും കൃഷി ചെയ്യുവാന്‍ സാധിക്കുമെങ്കിലും ഒക്ടോബര്‍ മാസത്തിനുശേഷമുള്ള സമയമാണ് ഏറ്റവും അനുയോജ്യം. ചുരയ്ക്ക വേനലിലും മഴക്കാലത്തും കൃഷി ചെയ്യാം. വരൾച്ചയെ ചെറുക്കും. നീർവാർച്ചയുള്ളയിടങ്ങളിലെ ഇളക്കമുള്ള മണ്ണ് നല്ലത്.

വിത്തുകൾ നേരിട്ടു പാകി കൃഷി ചെയ്യാം. നിലത്തും പന്തലിൽ പടർത്തിയും വളർത്തണം. നിരകൾ തമ്മിൽ മൂന്നു മീറ്റർ അകലം നൽകി അത്രയും തന്നെ അകലത്തിൽ തടമെടുത്ത് വിത്തുകൾ പാകുക. ഒരു തടത്തിൽ 10–15 കിലോ സാധാരണ ജൈവവളങ്ങൾ ചേർത്ത് ആദ്യം അഞ്ചു വീതം വിത്തുകൾ വിതയ്ക്കുക. കിളിർപ്പു കൾ കരുത്തുള്ള മൂന്നെണ്ണം നിർത്തി ബാക്കി പിഴുതുകളയാം.

വേനലിൽ ആഴ്ചയിലൊരു നന. ആവശ്യമെങ്കിൽ പച്ചക്കറി രാസവളക്കൂട്ട് ചെടിച്ചുവട്ടിൽ തട്ടാതെ ചുറ്റുമായി രണ്ടാഴ്ച ഇടവിട്ടു വിതറി മണ്ണിളക്കി യോജിപ്പിക്കണം. കള നീക്കലും മണ്ണടുപ്പിക്കലും ആവശ്യാനുസൃതം.

വലുപ്പവും മൂപ്പും നോക്കി വിളവെടുപ്പ്. കറിയാവശ്യത്തിന് ഇളംപരുവമാണ് നല്ലത്. പുറന്തോട് നഖംകൊണ്ട് അമർത്തി നോക്കി മൂപ്പ് തീരുമാനിക്കാം.

.