കോഴിക്കോട്: മത്സ്യബന്ധനനിരോധനം നടപ്പാക്കുന്നതുമൂലം തൊഴില്‍ രഹിതരായ യന്ത്രവത്കൃത മത്സ്യബന്ധനബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഫിഷറീസ് ഹാര്‍ബറിലെ അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും പീലിംഗ് ഷെഡുകളിലെ പീലിംഗ് തൊഴിലാളികള്‍ക്കും ജൂലൈ 31 വരെ സൗജന്യ റേഷന്‍ വിതരണം ചെയ്യും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ബോട്ടുതൊഴിലാളികള്‍ ബോട്ടുടമകളുടെ ശുപാര്‍ശ സഹിതവും ഹാര്‍ബര്‍ അനുബന്ധതൊഴിലാളികള്‍ തുറമുഖ അധികൃതരുടെ ശുപാര്‍ശ സഹിതവും പീലിംഗ് ഷെഡ് തൊഴിലാളികള്‍ പീലിംഗ് ഷെഡ് ഉടമയുടെ ശുപാര്‍ശ സഹിതവും 29ന് വൈകീട്ട് അഞ്ചിനകം ഓഫീസുകളില്‍ എത്തിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ട്രോളിംഗ് നിരോധന കാലയളവില്‍ സൗജന്യ റേഷന്‍ ലഭിച്ചവര്‍ പുതിയ അപേക്ഷ നല്‍കേണ്ടതില്ല. താലൂക്ക്, സ്ഥലം എന്നീ ക്രമത്തില്‍: വടകര താലൂക്ക് – വടകര മത്സ്യഭവന്, കൊയിലാണ്ടി താലൂക്ക് – കൊയിലാണ്ടി മത്സ്യഭവന്, കോഴിക്കോട് താലൂക്ക് – ബേപ്പൂര്‍/ കടലുണ്ടി/ എലത്തൂര്‍ മത്സ്യഭവനുകള്‍.
അപേക്ഷ ഫോം മത്സ്യഭവനുകളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ് 1, 2, 22 പേജുകളുടേയും മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് പാസ്സ് ബുക്കിന്റെ ഒന്നാം പേജിന്റെയും വിഹിതം ഒടുക്കിയ വിവരം രേഖപ്പെടുത്തിയ പേജിന്റെയും പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. ഫോണ്‍ 0495 2383780.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .