Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നു: ആശങ്കയോടെ സംസ്ഥാനം

തിരുവനന്തപുരം: കോവിഡിന് പിന്നാലെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്ത് 589 ഡെങ്കിപ്പനി, 91 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെയും വൈറല്‍ പനികളുടെയും പ്രാരംഭ ലക്ഷണങ്ങളെല്ലാം ഒരുപോലെയാണ് എന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതായി ആരോഗ്യ വിദഗ്ദര്‍ പറഞ്ഞു.

കോവിഡിന്റെ പ്രാരംഭലക്ഷണവും പനിയും തൊണ്ടവേദനയുമാണ്. ഇതോടെ പനിയുമായി ആശുപത്രികളിലെത്തുന്നവരുടെയും കോവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നവരുടെയും എണ്ണം കൂടുന്നുണ്ട്. ഡെങ്കിപ്പനിക്ക് പനിക്ക് പുറമേയുള്ള ലക്ഷണങ്ങളുമുണ്ട്. പനിയോടൊപ്പം പേശിവേദനയുണ്ടാകും. കിടക്കാന്‍പോലും സാധിക്കാത്ത രീതിയില്‍ പേശിവേദനയും ഉണ്ടാകും.

എലിപ്പനി ബാധിച്ചാല്‍ കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുടപേശി വേദന തുടങ്ങിയവയും ഉണ്ടാകും. പനി ലക്ഷണം കാണുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തേണ്ട കാര്യമില്ലെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. അടുത്ത മൂന്നുമാസം പനികള്‍ കൂടാനുള്ള സാധ്യതയുണ്ടെന്നും അറിയിച്ചു.